സേതുവിന്റെ ആലിയ (ഇംഗ്ലിഷ് പരിഭാഷ) പ്രകാശനംചെയ്തു

aliyahകേരളത്തിലെ ജൂതന്‍മാരിലെ സവര്‍ണ്ണാവര്‍ണ്ണഭേദങ്ങള്‍ ബോധ്യപ്പെടുത്തുന്ന സേതുവിന്റെ ആലിയക്ക് അദ്ധ്യാപികയും വിവര്‍ത്തകയുമായ കാതറിന്‍ തങ്കമ്മ തയ്യാറാക്കിയ ഇംഗ്ലിഷ് പരിഭാഷ പ്രകാശിപ്പിച്ചു. മേയ് 7ന് വൈകിട്ട് കൊച്ചി ഭാരത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും രാഷട്രീയ നേതാവുമായ ശശിതരൂര്‍  പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. റൂബിന്‍ ഡിക്രൂസ്, രവി ഡീസീ, പ്രൊഫ.സ്‌കറിയ സക്കറിയ,കാതറിന്‍ തങ്കമ്മ,  സേതു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിലെ ജൂതന്‍മാരിലെ സവര്‍ണ്ണാവര്‍ണ്ണഭേദങ്ങള്‍ ബോധ്യപ്പെടുത്തുന്ന നോവലാണ്വി സേതുന്റെ ആലിയ. കേരളസമൂഹത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ആഴത്തില്‍ വേരുറപ്പിച്ച ജൂതസമൂഹം അതിന്റെ മുദ്രകള്‍ ബാക്കിയാക്കി അപ്രത്യക്ഷമായ കഥയാണ് ആലിയയിലൂടെ സേതു പറയുന്നത്. ഹാര്‍പ്പര്‍ കോളിന്‍സാണ് ആലിയയുടെ ഇംഗ്ലിഷ് പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Categories: LATEST EVENTS