
ബ്രിട്ടിഷ് സിനിമാ നിര്‍മ്മാതാവ് ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ സ്‌തോഭജനകമായ ക്ലാസിക് സിനിമയായിരുന്നു 1960-ല്‍ തിയേറ്ററിലെത്തിയ “സൈക്കോ.’ ഒരു ഹോട്ടലിലെ കുളിമുറിയില്‍ വച്ച് ജാനറ്റ് ലെയ് അവതരിപ്പിക്കുന്ന സ്ത്രീകഥാപാത്രത്തെ ക്രൂരവും പൈശാചിവുമായി കൊല ചെയ്യുന്ന ഒരു രംഗമുണ്ട്. സിനിമാതിയേറ്ററുകളിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു മദ്ധ്യവയസ്‌കന്റെ കത്ത് നിര്‍മ്മാതാവിനു ലഭിച്ചു. അതിലിങ്ങനെ കുറിച്ചിരുന്നു:
പ്രിയ ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്,
നിങ്ങളുടെ “സൈക്കോ’യെന്ന സിനിമയില്‍ കുളിമുറിയില്‍ നടന്ന കൊലപാതകരംഗം കണ്ട് എന്റെ ഭാര്യ വല്ലാതെ ഭയന്നിരിക്കുകയാണ്. അതിനുശേഷം അവള്‍ കുളിമുറിയില്‍ കയറുവാനോ, കുളിക്കുവാനോ തയ്യാറായിട്ടില്ല. സിനിമാനിര്‍മ്മാതാവായ നിങ്ങള്‍ക്ക് എന്തു പ്രതിവിധിയാണ് നിര്‍ദ്ദേശിക്കുവാനുള്ളത്?’’
ഉടന്‍തന്നെ ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് അതിനു മറുപടി തയ്യാറാക്കി അയച്ചു.
പ്രിയ സുഹൃത്തേ, നിങ്ങളുടെ ഭാര്യയെ ഒരു ഡ്രൈക്ലീനറുടെ അടുക്കലേക്ക് അയയ്ക്കുന്നത് പരിഗണിക്കുക.”












ചോദ്യം ആല്‍േഫ്രഡ് കിച്ച് കോക്കിനോടായത് നന്നായി. ആ സ്ഥാനത്ത് മലയാളത്തിലെ സംവിധായകര്‍ ആരെങ്കിലും ആയിരുന്നെങ്കില്‍……., എന്താകുമായിരുന്നു കഥാ………………………