ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഡ്രൈവറും
On 7 Nov, 2012 At 04:11 AM | Categorized As Jokes

 

Jockes

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രസംഗപര്യടനത്തിലാണ്. അദ്ദേഹത്തിന്റെ എല്ലാ പ്രസംഗവും ഹാളിനു പിന്നിലിരുന്ന് ശ്രദ്ധയോടെ കേള്‍ക്കുന്ന സ്വഭാവക്കാരനായിരുന്നു അയാളുടെ ഡ്രൈവര്‍ . തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്ത് പ്രസംഗത്തിന് പോകുംവഴി ഡ്രൈവര്‍ പറഞ്ഞു: “ഞാനീ പ്രഭാഷണം നിരവധി തവണ കേട്ടുകഴിഞ്ഞു. നിങ്ങള്‍ക്കു പകരം ഞാനിന്ന് ഈ പ്രഭാഷണം നടത്താം; നിങ്ങളനുവദിക്കുമെങ്കില്‍ മാത്രം.’’ പ്രസംഗം നടക്കുന്ന ഹാളിലെത്തുന്നതിനുമുമ്പ് അവര്‍ ഇരുവരും കുപ്പായം പരസ്പരം മാറി ധരിച്ചു. ഐന്‍സ്റ്റീനാണ് തുടര്‍ന്നു കാര്‍ ഓടിച്ചത്.

വളരെ ഭംഗിയായിത്തന്നെ ഡ്രൈവര്‍ ഹാളില്‍ പ്രഭാഷണം നടത്തി. അപ്പോള്‍ ശ്രോതാക്കളില്‍ പലരും സംശയങ്ങളുമായി എഴുന്നേറ്റു. അതില്‍ പലതിനും അയാള്‍ മറുപടി പറഞ്ഞു. എന്നാല്‍ അവസാനം വളരെ പ്രയാസം നിറഞ്ഞ ഒരു സംശയവുമായി ഒരുവന്‍ എഴുന്നേറ്റപ്പോള്‍ പ്രസംഗപീഠത്തില്‍ നില്ക്കുന്ന ഡ്രൈവര്‍ ആകെ വിയര്‍ത്തു. ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: “നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം എത്രയോ സിമ്പിളാണ്. ഹാളിനു പിന്നിലിരിക്കുന്ന എന്റെ ഡ്രൈവര്‍ക്കുപോലും ഇതിനുത്തരം പറയാന്‍ കഴിയും.”

ഡ്രൈവറുടെ യൂണിഫോമിലിരുന്ന ഐന്‍സ്റ്റീന്‍ വളരെ ഭംഗിയായി അതിനുത്തരം നല്കിയപ്പോള്‍ ഹാളിനുള്ളില്‍ വലിയ കരഘോഷം മുഴങ്ങി.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>6 + 2 =