നർമ്മ സൗഹൃദങ്ങളുടെ കഥാകാരൻ അക്ബർ കക്കട്ടിൽ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു

kakatനർമ്മം കൊണ്ട് മധുരമായ ശൈലിയിൽ എഴുത്തിനെ മാറ്റിയെഴുതിയ അക്ബർ കക്കട്ടിലിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട് തികയുന്നു. അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് 2016 ഫെബ്രുവരി 17 നായിരുന്ന് കക്കട്ടിൽ എഴുത്തിന്റെ ലോകത്ത് നിന്നും അനശ്വരതയിലേക്ക് മാഞ്ഞത്. കഥ, നോവൽ, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകൾ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് രണ്ടു തവണ കേരള സാഹിത്യ അവാർഡ് ( സ്കൂൾ ഡയറി – 1992, വടക്കുനിന്നൊരു കുടുംബവൃത്താന്തം – 2003), മുണ്ടശേരി അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ippolഅധ്യാപക ജീവിതാനുഭവങ്ങളെ കഥകളാക്കിയാണു മലയാള ചെറുകഥാ രംഗത്ത് കക്കട്ടില്‍ തനതായ ഇടം സ്ഥാപിച്ചത്. അക്ബര്‍ മാഷായി കഥക്കകത്തു നിന്നുകൊണ്ടു കഥപറയുന്ന രീതിയാണു കഥാകാരന്‍ പലപ്പോഴും നിര്‍മിച്ചെടുത്തത്.‘അദ്ധ്യാപക കഥകൾ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തിൽ രൂപം നൽകുന്നതിൽ മുഖ്യപങ്കു വഹിച്ചു. പാഠം 30 എന്ന പേരിൽ അക്ബർ എഴുതിയ സർവീസ് കഥകൾ മലയാളത്തിലെ ആദ്യത്തെ അധ്യാപക സർവീസ് സ്റ്റോറിയായി വിലയിരുത്തപ്പെടുന്നു. ഏഡ്മാഷ് ‘, ‘സ്‌കൂള്‍ വിശേഷങ്ങള്‍’, ‘കൂട്ടിലെ കിളികള്‍’, ‘പ്യൂണ്‍ ബാലേട്ടന്‍’, ‘അങ്ങാടി നിലവാരം’, ‘കുഞ്ഞിരാമന്‍ മാഷെ കാണാനില്ല’ തുടങ്ങി ഒട്ടനവധി കഥകളിലൂടെ താന്‍കണ്ട സ്‌കൂള്‍ ജീവിതത്തെ തന്‍മയത്വത്തോടെ മലയാളിക്കു mialnchiമുന്‍പിലവതരിപ്പിക്കാന്‍ കക്കട്ടിലിനു സാധിച്ചു. നര്‍മത്തില്‍ പൊതിഞ്ഞ ആഖ്യാനശൈലിയാണ് കക്കട്ടിലിന്റെ രചന. ശമീല ഫഹ്‌മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്ത്രൈണം, വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികൾ.കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.

Categories: Editors' Picks, LITERATURE