പ്രഥമ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് എന്‍ എസ് മാധവന്

akbarമലയാളത്തിന് മറക്കാനാകാത്ത കഥകള്‍ സമ്മാനിച്ച അക്ബര്‍ കക്കട്ടിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ അക്ബര്‍ കക്കട്ടില്‍ അവാര്‍ഡ് എന്‍ എസ് മാധവന്. അദ്ദേഹത്തിന്റെ പഞ്ചകന്യകകള്‍ എന്ന കഥാസമാഹാരത്തിനാണ് അവാര്‍ഡ്. അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്.

വാക്കുകള്‍ക്കിടയില്‍ നര്‍മ്മത്തിന്റെ പട്ടു കൊണ്ട് സങ്കടത്തെ പൊതിഞ്ഞ കഥാകൃത്തും നോവലിസ്റ്റുമായ അക്ബര്‍ കക്കട്ടിലിന്റെ ഒന്നാം ചരമവാര്‍ഷിക ദിനായ ഫെബ്രുവരി 17ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ എം ടി വാസുദേവന്‍നായര്‍ പുരസ്‌കാരം സമ്മാനിക്കും.

ശത്രുഘ്‌നന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനം എം ടി ഉദ്ഘാടനം ചെയ്യും. എം പി വീരേന്ദ്രകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. എം എം ബഷീര്‍ അവാര്‍ഡ് കൃതി പരിചയപ്പെടുത്തും. തുടര്‍ന്ന് ഡോ ഖദീജ മുംതാസ് അക്ബര്‍ കക്കട്ടിലിന്റെ ഇനി വരില്ല പോസ്റ്റുമാന്‍ എന്ന പുസ്തകം വി എം ചന്ദ്രനു നല്‍കി പ്രകാശിപ്പിക്കും. കെ പി രാമനുണ്ണി, പോള്‍ കല്ലാനോട്, വി പി റഫീഖ്, എന്‍ പി ഹാഫിസ്മുഹമ്മദ്. വി ആര്‍ സുധീഷ് എന്നിവര്‍ ആശംസകളറിയിക്കും.

Categories: AWARDS, LATEST EVENTS