DCBOOKS
Malayalam News Literature Website

ഇരട്ടവേഷത്തില്‍ നയന്‍താര; ഐറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയാകുന്ന പുതിയ ചിത്രം ഐറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നയന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. പോസ്റ്ററില്‍ രണ്ട് വ്യത്യസ്ത ഭാവങ്ങളിലുള്ള നയന്‍താരയെ കാണാം. ചിത്രം ഒരു ഹൊറര്‍ ത്രില്ലറാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം ക്രിസ്തുമസ് റിലീസായി തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. സര്‍ജ്ജുന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കെ.ജെ.ആര്‍ സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. നയന്‍താരയുടെ 63-ാമത് ചിത്രമാണ് ഐറ.

നയന്‍താര നായികയായി എത്തിയ കൊളമാവ് കോകില, ഇമൈക നൊടികള്‍ എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അജിത് നായകനാകുന്ന വിശ്വാസം, ചിരഞ്ജീവി ചിത്രം സെയ്‌റാ നരസിംഹ റെഡ്ഡി , കൊലയുതിര്‍ക്കാലം എന്നിവയാണ് നയന്‍താരയുടെ മറ്റ് പ്രൊജക്ടുകള്‍. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന മലയാള ചിത്രത്തിലും നയന്‍താരയാണ് നായിക.

Comments are closed.