അണ്ണാഡിഎംകെയില്‍ അവകാശവാദം : രണ്ടും കൽപ്പിച്ച് പനീർശെൽവം

paneer

കൈ വിട്ട് പോയ പാർട്ടി പിടിക്കാൻ രണ്ടും കൽപ്പിച്ച് പനീർശെൽവം. ആദ്യപടിയായി ശശികലയെയും മന്നാർഗുഡി സംഘത്തിലെ പ്രമുഖരായ ടിടി ദിനകരനെയും വെങ്കിടേഷിനെയും പുറത്താക്കി. നേരത്തെ ശശികല ഒപിഎസിനേയും മധുസൂദനേയും പാണ്ഡ്യരാജനേയും അടക്കമുള്ള നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അണ്ണാഡിഎംകെയില്‍ അവകാശവാദം ഉന്നയിച്ച് ഇരുപക്ഷവും പുറത്താക്കല്‍ തുടങ്ങിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ശശികല പുറത്താക്കിയപ്പോള്‍ അണ്ണാഡിഎംകെ പ്രസീഡിയം ചെയര്‍മാന്‍ താന്‍ തന്നെയാണെന്നും തന്നെ നിയമിച്ചത് ജയലളിതയാണെന്നും മറ്റാര്‍ക്കും നീക്കാനധികാരമില്ലെന്നും ചൂണ്ടികാണിച്ച് ശശികലക്കെതിരെ ശക്തമായി മധുസൂദനന്‍ രംഗത്ത് വന്നിരുന്നു. ശശികലയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്കും ഒപിഎസ് ക്യാമ്പ് നീങ്ങിയിരുന്നു.

Categories: LATEST NEWS

Related Articles