DCBOOKS
Malayalam News Literature Website

ജി മാധവന്‍നായരുടെ ആത്മകഥ ‘അഗ്നിപരീക്ഷകള്‍’

agni

രാജ്യത്തിനഭിമാനമായ വിക്ഷേപണവാഹനങ്ങളുടെയും ഉപഗ്രഹങ്ങളുടെയും നിര്‍മ്മാണഘട്ടത്തിലെ പ്രതിസന്ധികളും വെല്ലുവിളികളും പ്രതിസന്ധികളും അതിന്റെ മുഖ്യശില്പി ഇതാദ്യമായി ലോകത്തോടു വെളിപ്പെടുത്തുകയാണ് അഗ്നിപരീക്ഷകള്‍ എന്ന ആത്മകഥയിലൂടെ..

എസ് എല്‍ വി യുടെ ചരിത്രവിജയത്തിനുശേഷം ഐഎസ്ആര്‍ഒയുടെ എല്ലാമായിരുന്ന എപിജെ അബ്ദുള്‍ കലാമിന് സഹപ്രവര്‍ത്തകരില്‍ നിന്നും വിവരീതഫലങ്ങള്‍ നേരിടേണ്ടിവന്നുവെന്നും അദ്ദേഹത്തിന് പത്മശ്രീലഭിച്ചതില്‍ പലര്‍ക്കും മുറുമുറുപ്പു ഉണ്ടായിരുന്നുവെന്നും ഇതിന്റെ ഫലമായാണ് അദ്ദേഹത്തെ അവിടെ നിന്നും ഡിആര്‍ഡിഒയുടെ തലപ്പത്തേക്ക് സ്ഥലം മാറ്റിയതെന്നും ജി മാധവന്‍നായര്‍ തന്റെ ആത്മകഥയില്‍ തുറന്നടിക്കുന്നു. മാത്രമല്ല ചന്ദ്രയാന്‍1 ന്റെ പ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍തന്നെ ചന്ദ്രയാന്‍ 2 ന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അഗ്നിപരീക്ഷകള്‍
അഗ്നിപരീക്ഷകള്‍

ചൊവ്വാദൗത്യം ഐ എസ് ആര്‍ ഒയുടെ പ്രവര്‍ത്തനപദ്ധതിയില്‍ മുമ്പേതന്നെ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ യാഥാര്‍ത്ഥഫലം ലഭ്യമാകണമെങ്കില്‍ ജി എസ് എല്‍ വി മാര്‍ക്ക് 3 പോലുള്ള വിക്ഷേപണവാഹനങ്ങള്‍ തയ്യാറാകേണ്ടതുണ്ടയിരുന്നു. എന്നാല്‍ അതിനൊന്നും കാത്തുനില്‍ക്കാതെ പി എസ് എല്‍ വി ഉപയോഗിച്ച് ചൊവ്വാദൗത്യം നടത്തി പ്രത്യക നേട്ടങ്ങളൊന്നും രാജ്യത്തിന് ലഭിക്കാതെപോയി എന്ന് മാധാവന്‍നായാര്‍ തുറന്നടിക്കുന്നു. ചന്ദ്രയാന്‍ 2നു തയ്യാറാക്കിയ ഉപകരണങ്ങലും സാങ്കേതികവിദ്യകളും മാത്രമായിരുന്നു മംഗല്‍യാനില്‍ ഉണ്ടായിരുന്നത്. ചൊവ്വയിലെത്തുക എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അവസരം മുതലാക്കാനും മറ്റ് രാജ്യങ്ങള്‍ പോലും ചെയ്യാത്ത പലപ്രധാനമേഖലകളും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനൊന്നും കാത്തുനില്‍ക്കാതെ ആ മിഷന്‍ വേഗത്തില്‍ തയ്യാറാക്കുകയായിരുന്നു.

ആന്‍ട്രിക്‌സ് ദേവാസ് സംബന്ധിച്ച് ഇടപാടില്‍ രാജ്യത്തിന് നഷ്ടമുണ്ടായി എന്ന വിവാദത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ മാധവന്‍ നായര്‍ സംശയിക്കുന്നുണ്ട്. തന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റെടുത്ത ഡോ. കെ രാധാകൃഷ്ണന്റെ ഇടപെടലുകള്‍ ഇക്കാര്യത്തിലുണ്ടായിട്ടുണ്ടോ എന്നും മാധവന്‍ നായര്‍ സംശയിക്കുന്നു.

കുറ്റമറ്റ ഏതുപഗ്രഹവിക്ഷേപണത്തിനും പര്യവേഷണത്തിനും ഭാരതം ഇന്നും ആശ്രയിക്കുന്ന പി എസ് എല്‍ വിയുടെയും ക്രയോജനിക് എന്‍ജിന്റെയും സ്‌പേസ് കാപ്‌സ്യൂള്‍ റിക്കറവറിയുടെയും നിര്‍മ്മാണകഥ ഏതൊരു ഭാരതീയനെയും പ്രോജ്ജ്വലിപ്പിക്കുന്ന ഒന്നാണ്. വിജയഗാഥകള്‍ മാത്രമല്ല, വിജയങ്ങള്‍ക്ക് വഴികാട്ടിയ പരാജയങ്ങളുടെ ചിത്രവും അദ്ദേഹം വരച്ചിടുന്നു.

എ പി ജെ അബ്ദുള്‍ കലാമിന്റെ  അഗ്നിച്ചിറകുകള്‍ക്കുശേഷം ഇന്ത്യന്‍ മനസ്സിനെ ജ്വലിപ്പിക്കുന്നു ഈ ആത്മകഥ.

Comments are closed.