മലയാള പ്രൊഫഷണല്‍ നാടകവേദിയുടെ കുതിപ്പും കിതപ്പും അടയാളപ്പെടുത്തിയ അടുത്ത ബെല്‍ പ്രകാശിപ്പിച്ചു

ADUTHA-BELL-RELEASED

കേരളം 60 പുസ്തക പരമ്പരയില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഡോ.കെ.ശ്രീകുമാറിന്റെ അടുത്ത ബെല്‍; മലയാള പ്രൊഫഷണല്‍ നാടകവേദിയുടെ കുതിപ്പും കിതപ്പും എന്ന പുസ്തകം പ്രകാശിപ്പിച്ചു. ഡോ.പി.വി.കൃഷ്ണന്‍ നായര്‍ കെ.ആര്‍.മോഹന്‍ദാസിനു നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

കോഴിക്കോട് കെ പി കോശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ.കെ.ശ്രീകുമാര്‍, നിലമ്പൂര്‍ ആയിഷ,വിജയലക്ഷ്മി ബാലന്‍, ഡോ.കെ.പി.മോഹനന്‍, ഡോ.ആര്‍.വി.എം.ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.

നാടകപ്രതിഭവകളുടെ ജീവിതരേഖകള്‍ അടയാളപ്പെടുത്തിയ ‘അരങ്ങ്’, ആദ്യകാല മലയാള നാടകചലച്ചിത്ര ചരിത്രം അടയാളപ്പെടുത്തുന്ന ‘രാജപ്പാര്‍ട്ട്’ എന്നീ പുസ്തകങ്ങളും പ്രകാശിപ്പിച്ചു.

Categories: LATEST EVENTS