തിരുവനന്തപുരം ചലച്ചിത്രമേളയെ വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍
On 24 Nov, 2012 At 10:26 AM | Categorized As Movies

adoor gopalakrishnanകേരളത്തില്‍ രാജ്യാന്തരചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ഫോറത്തിനെതിരെ വിമര്‍ശനവുമായി അടൂര്‍ഗോപാലകൃഷ്ണന്‍ . ഗോവയില്‍ നടക്കുന്ന ചലച്ചിത്രമേളയിലാണ് അടൂര്‍ വിമര്‍ശനം രേഖപ്പെടുത്തിയത്. പരസ്പരം അധിക്ഷേപിക്കാനുള്ള വേദിമാത്രമായി തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ വേദി മാറിയിരിക്കുകയാണ്. കുറെ വര്‍ഷങ്ങളായി ഈ പ്രവണതനിലനില്‍ക്കുന്നുണ്ട്. സര്‍ഗാത്മകമായ ഒരു ചര്‍ച്ചയും അവിടെ നടക്കുന്നില്ല. പരസ്പരം അധിക്ഷേപിക്കാനുള്ള അവസരമായി അതിനെ വിനിയോഗിക്കുകയാണ്. ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുന്നതിന് ഇംഗ്ലീഷ് നിര്‍ബന്ധമാക്കണം. ഇംഗ്ലീഷില്‍ ശക്തമായി ചീത്തവിളിക്കുന്നവരുടെ എണ്ണം കുറയുമെന്നും അടൂര്‍ പറഞ്ഞു. തിരുവന്തപുരം മേളയിലെ ഓപ്പണ്‍ഫോറം നിര്‍ത്തലാക്കാന്‍ ചലച്ചിത്ര അക്കാദമി ആലോചിക്കുന്നവേളയിലാണ് അടൂരിന്റെ വിവാദ പ്രസ്താവന.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 3 = 7