DCBOOKS
Malayalam News Literature Website

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണതുടങ്ങി; പിന്തുണയുമായി വനിതാ കൂട്ടായ്മ രംഗത്ത്

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ നടിയ്ക്ക് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മ ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ രംഗത്ത്.

‘താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നുപോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്‍കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്ന് വിചാരണക്കോടതിയുടെ മുന്നില്‍ എത്തുകയാണ്. ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്ത് തീരുമാനവും നീതിപൂര്‍വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചുകൊണ്ട്…അവള്‍ക്കൊപ്പം’ എന്നാണ് വനിതാ കൂട്ടായ്മയുടെ കുറിപ്പില്‍ പറയുന്നത്.

അതേസമയം, കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നും രഹസ്യ വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌

Comments are closed.