DCBOOKS
Malayalam News Literature Website

ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും

കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ ശവസംസ്‌കാരം വെള്ളിയാഴ്ച നടക്കും. അമേരിക്കയിലുള്ള മകന്‍ രവിരാജ് എത്തിയതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 6.45ന് പാടിവട്ടത്തെ വസതിയില്‍ കൊണ്ടുവരും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം 7.45ന് പൊതുദര്‍ശനത്തിനായി എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് 10 മണി വരെ ഇവിടെ പ്രദര്‍ശനത്തിന് വെക്കും. പിന്നീട് സ്വദേശമായ പത്തനംതിട്ടയിലെ ഓമല്ലൂരിലേക്ക് കൊണ്ടുപോകും. വൈകിട്ട് നാലിന് പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കുടുംബ കല്ലറയില്‍ മൃതദേഹം  സംസ്‌കരിക്കും.

Comments are closed.