ചെമ്മീന്‍ അച്ചാര്‍ തയ്യാറാക്കാം

chemmeenനമ്മുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അച്ചാറുകൾ. ഉച്ചയൂണ് ചെറുതായാലും , വലുതായാലും തൊട്ടു നക്കാൻ അച്ചാർ ഉണ്ടെങ്കിൽ പ്രമാദമായി.നാരങ്ങാ , മാങ്ങാ , പച്ചമുന്തിരി , ഈത്തപ്പഴം , നെല്ലിക്ക , ലോലിക്ക , അമ്പഴങ്ങ , പച്ചമുളക് , ഇഞ്ചി , തുടങ്ങി വിവിധതരം പച്ചക്കറികൾ കൂടാതെ ബീഫ് , മീൻ , ചിക്കൻ ,ചെമ്മീൻ തുടങ്ങിയവ കൊണ്ടുള്ള നിരവധി രുചികരമായ അച്ചാറുകൾ ഉണ്ടാക്കുന്നതെങ്ങിനെ എന്ന പുസ്തകമാണ് ലില്ലി ബാബു ജോസിന്റെ അച്ചാറുകൾ.

വിവിധതരം പുതുമയുള്ള അച്ചാറുകൾ തയ്യാറാക്കുന്ന വിധത്തോടൊപ്പം അച്ചാറിടുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളെ കുറിച്ചും പുസ്തകത്തിൽ പറയുന്നു.

‘അച്ചാറുകൾ‘ എന്ന പുസ്തകത്തിൽ നിന്ന് ചെമ്മീൻ അച്ചാർ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം

book2ചേരുവകള്‍

1. ഇടത്തരം ചെമ്മീന്‍ – 250 ഗ്രാം
2. നല്ലെണ്ണ – 3 ടേബിള്‍ സ്പൂണ്‍
3. കടുക് – 1/2 ടീസ്പൂണ്‍
4. ഉലുവ – 1/2 ടീസ്പൂണ്‍
5. ഇഞ്ചി നീളത്തിലരിഞ്ഞത് – 2 ടേബിള്‍ സ്പൂണ്‍
6. വെളുത്തുള്ളി നീളത്തിലരിഞ്ഞത് – 1/2 കപ്പ്
7. പച്ചമുളക് അറ്റം പിളര്‍ന്നത് – 10 എണ്ണം
8. മുളകുപ്പൊടി – 2 ടേബില്‍ സ്പൂണ്‍
9. ഉപ്പ് – പാകത്തിന്
10. തിളപ്പിച്ചാറിയ വെള്ളം – 1 കപ്പ്
11. വിന്നാഗിരി – 1/2 കപ്പ്
12. കറിവേപ്പില – 2 തണ്ട്
13. മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

1. ചെമ്മീന്‍ വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പൊടിയും അല്പം വെള്ളവും ചേര്‍ത്തു വേവിച്ച് വെള്ളം വറ്റിച്ചു തണുക്കുമ്പോള്‍ എണ്ണയില്‍ വറുത്തുകോരുക.

2. അതേ എണ്ണയില്‍ കടുകും ഉലുവയുമിട്ട് പൊട്ടിയശേഷം ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, എന്നിവ വഴറ്റുക.

3. മുളകുപ്പൊടി അല്പം തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കിയത് ചേര്‍ത്ത് പച്ചമണം മാറുന്നവരെ വഴറ്റുക.

4. ഉപ്പും വിന്നാഗിരിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ വറുത്തുവച്ചിരിക്കുന്ന ചെമ്മീനും ചേര്‍ത്തിളക്കി വൃത്തിയുള്ള കുപ്പികളില്‍ നിറയ്ക്കുക.

Categories: COOKERY