DCBOOKS
Malayalam News Literature Website

ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് മിനിലോറിയുമായി കൂട്ടിയിടിച്ച് നാല് മരണം

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനിലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ നാല് പേര്‍ മരിച്ചു. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ് ഇബ്രാഹിം, ബാബു ഇബ്രാഹിം, ആസാദ്, കെ. ബാബു എന്നിവരാണ് മരിച്ചത്. ഇതില്‍ സജീവും ബാബുവും സഹോദരന്‍മാരാണ്. ചെങ്ങന്നൂര്‍ മുളക്കുഴക്ക് സമീപം ഇന്ന് രാവിലെ ആറരയോടെ അപകടമുണ്ടായത്. മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.

ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മിനിലോറിയില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ബസില്‍ യാത്ര ചെയ്തിരുന്ന നിരവധി യാത്രികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ച മൂന്നു പേരുടെ മൃതദേഹം ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയിലും ഒരാളുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

Comments are closed.