‘മഹാഭാരതം’ ആദ്യ ലൊക്കേഷൻ അബൂദാബി ആയിരിക്കുമെന്ന് ബി ആർ ഷെട്ടി

mahabharatham

എം.ടി.യുടെ രണ്ടാമൂഴത്തെ ആധാരമാക്കി നിർമിക്കുന്ന ‘മഹാഭാരതം’ ചിത്രത്തിന്റെ ആദ്യ ലൊക്കേഷൻ അബൂദാബി ആയിരിക്കുമെന്ന് നിർമാതാവ് ഡോ. ബി.ആർ.ഷെട്ടി. എം.ടിയുടെയും മോഹൻലാലിന്റെയും സാന്നിധ്യം ചിത്രത്തിന്റെ സുപ്രധാന നേട്ടമാണ്. ലോകം കൂടെയുണ്ടാകുമെന്ന് പുതു തലമുറയെ ബോധ്യപ്പെടുത്താൻ ഇൗ ഉദ്യമം കൊണ്ട് ലക്ഷ്യമിടുന്നതായി സ്റ്റാർട്ട്അപ്പ് ഇന്ത്യ വാർത്താ സമ്മേളന ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യയും അബുദാബിയും തമ്മിലെ സൗഹൃദം ദൃഢപ്പെടുത്താനാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ രാഷ്ട്രങ്ങളും സ്ഥാപനങ്ങളും പ്രതിഭകളും ചിത്രത്തിെൻറ നിർമാണത്തിൽ പങ്കുചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാടുകളും ദ്വീപുകളും മറ്റും ഷൂട്ടിംഗിനായി നൽകാമെന്നും വ്യക്തമാക്കിയിട്ടുള്ളതായി ഷെട്ടി പറഞ്ഞു.

Categories: MOVIES

Related Articles