
1846-ല്‍ അമേരിക്കന്‍ നിയമനിര്‍മ്മാണസഭയായ കോണ്‍ഗ്രസ്സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു ഏബ്രഹാം ലിങ്കണ്‍ . തിരക്കുപിടിച്ച തെരഞ്ഞെടുപ്പു പ്രചാരണപരിപാടികള്‍ക്കിടയില്‍ ഒരു സുവിശേഷപ്രഭാഷണം ശ്രവിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
ശാന്തഗംഭീരമായ പ്രഭാഷണത്തിനിടയില്‍ സ്വര്‍ക്ഷഗ്ഗത്തില്‍ പോകാന്‍ താല്‍പര്യമുള്ളവര്‍ എഴുന്നേല്ക്കാന്‍ സുവിശേഷപ്രസംഗകന്‍ ആവശ്യപ്പെട്ടു. ശ്രോതാക്കളില്‍ മഹാഭൂരിപക്ഷവും എഴുന്നേറ്റു. നരകത്തില്‍ പോകാന്‍ താല്‍പര്യമുള്ളവര്‍ എഴുന്നേല്ക്കാനാണ് തുടര്‍ന്ന് ആവശ്യപ്പെട്ടത്. ആളുകള്‍ക്ക് ഒരു നേരമ്പോക്കിനുവേണ്ടി ഏതാനും ചിലര്‍ എഴുന്നേറ്റു നിന്നു. ഏബ്രഹാം ലിങ്കണ്‍ രണ്ടു പ്രാവശ്യവും എഴുന്നേല്ക്കാതെ ഉറച്ചിരിക്കുന്നതു കണ്ട പ്രാസംഗികന്‍ ചോദിച്ചു: ലിങ്കന് സ്വര്‍ക്ഷത്തിലും നരകത്തിലും പോകേണ്ട. പിന്നെയെവിടെ പോകാനാണ് താത്പര്യം?
സാവകാശം എഴുന്നേറ്റ് ആലോചനാമഗ്നനായി ലിങ്കന്‍ മറുപടി പറഞ്ഞു: എനിക്കു കോണ്‍ഗ്രസ്സില്‍ പോകാനാണാ ഗ്രഹം.
കൂടുതല്‍ ചിരിക്കാന്‍











