എബ്രഹാം ലിങ്കണും വക്കീലും
On 29 Oct, 2012 At 05:46 AM | Categorized As Jokes

Jockes

1860-ല്‍ ഏബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാരോഹണം നടന്ന ദിവസംതന്നെ ഇല്ലിനോയിസില്‍ തെരഞ്ഞെടുപ്പ് പ്രചരണതന്ത്രങ്ങള്‍ക്കു

Abraham Lincolnനേതൃത്വം നല്കിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗമായ ഒരു വക്കീല്‍ പ്രസിഡന്റിനെ സമീപിച്ച് ജഡ്ജിയായി നിയമനം കിട്ടണമെന്ന ആവശ്യം ഉന്നയിച്ചു. ഒരു ജഡ്ജിയായി പ്രവര്‍ത്തിക്കുവാന്‍ തക്ക വൈഭവം അദ്ദേഹത്തിനില്ലായെന്നു മനസ്സിലാക്കിയ ലിങ്കണ്‍ പറഞ്ഞു: “ഇപ്പോള്‍ ഒഴിവുകളൊന്നുമില്ലല്ലോ, ഒഴിവുണ്ടാകുമ്പോള്‍ ശ്രമിക്കാം.”

വക്കീല്‍ പ്രതീക്ഷയോടെയാണു തിരികെ പോയത്.

പിറ്റേന്നു പ്രഭാതത്തില്‍ നടക്കാനിറങ്ങിയ അദ്ദേഹം പുഴയില്‍ മുങ്ങിമരിച്ച ഒരുവനെ ആളുകള്‍ കരയ്ക്കു കയറ്റുന്നതു ശ്രദ്ധിച്ചു. അപകടമരണം സംഭവിച്ചത് ഒരു ജഡ്ജിക്കാണെന്നു മനസ്സിലാക്കിയ അദ്ദേഹം ഒരു നിമിഷംപോലും പാഴാക്കാതെ തന്റെ കാറില്‍ പ്രസിഡന്റിന്റെ ഓഫീസിലേക്കു യാത്രതിരിച്ചു.

പ്രസിഡന്റ് ലിങ്കണ്‍ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജഡ്ജി മുങ്ങിമരിച്ച കാര്യം അവതരിപ്പിച്ചുകൊണ്ട്‌ ആ ഒഴിവിലേക്കു തന്നെ നിയമിച്ചുത്തരവാകണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ലിങ്കണ്‍ പറഞ്ഞു: “സോറി, നിങ്ങള്‍ വരാന്‍ വൈകിപ്പോയി. ഞാനാ വേക്കന്‍സിയിലേക്ക് ആളെ

നിയമിച്ചുകഴിഞ്ഞു.’’

“ഇത്ര പെട്ടെന്നോ?’’

“അതെ, ആ ജഡ്ജിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

പുഴയിലേക്കു മറിയുന്നത് കണ്ട മറ്റൊരു വക്കീല്‍ ഇവിടെ വന്ന് ഉത്തരവു വാങ്ങിപ്പോയി.’’

കൂടുതല്‍ ചിരിക്കാന്‍

Related Posts:

Displaying 1 Comments
Have Your Say
  1. albi says:

    ha..ha…ha

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 3 = 8