ആട്ടചതുഷ്‌കം 2017′ സെപ്തംബര്‍ 21 മുതല്‍

attam

കോഴിക്കോട് തോടയം കഥകളി യോഗത്തിന്റെ 28-ാംവാര്‍ഷികത്തിന്റെ
ഭാഗമായി ‘ആട്ടചതുഷ്‌കം 2017’ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 21 മുതല്‍ പത്മശ്രീ കല്ല്യാണ  മണ്ഡപത്തിലാണ് പരിപാടി.  21 ന് രാവിലെ പത്ത് മണിക്ക് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപി മുഖ്യാതിഥിയായിരിക്കും. അക്കിത്തം അച്ചുതന്‍ നമ്പൂതിരി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം ജി എസ് നാരായണന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരെ പരിണത പ്രജ്ഞ പുരസ്‌കാരം നല്‍കി ആദരിക്കും. 24 ന് നടക്കുന്ന സമാപന യോഗത്തില്‍ തോടയം കഥകളി യോഗം നല്‍കി വരുന്ന വാര്‍ഷിക പുരസ്‌കാരങ്ങള്‍ കലാമണ്ഡലം സരസ്വതി പുരസ്‌കാരജേതാക്കള്‍ക്ക് സമര്‍പിക്കും.

എല്ലാ ദിവസവും രാവിലെ മഹാഭാരതത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറുകളില്‍ ഡോ: കെ ജി പൗലോസ്, കെ സി നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ: എന്‍ ആര്‍ മധു, ആഷാ മേനോന്‍, ഡോ: പ്രിയദര്‍ശന്‍ ലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 21 ന് വൈകുന്നേരം നടക്കുന്ന കലാവിരുന്നില്‍ പത്മശ്രീ കലാമണ്ഡലം ഗോപി ആശാന്‍ വേഷമിടും. കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം തുടങ്ങിയ പരിപാടികളും അരങ്ങേറും.

Categories: ART AND CULTURE