ആത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

aathma

ഈ വര്‍ഷത്തെ ആത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മഞ്ജുസുനിച്ചന്‍ (തിയേറ്റര്‍), കോട്ടയം ഹരിഹരന്‍( സംഗീതം), ജി എന്‍ മധു( ഫൈന്‍ആര്‍ട്‌സ്) എന്നിവര്‍ക്കാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ലോകസംഗീതദിനമായ 21 ന് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആത്മ സിംഫണിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ചടങ്ങില്‍ മുതിര്‍ന്ന കലാകാരന്മാരായ പി ആര്‍ ഹരിലാല്‍, ഡോ. വി എല്‍ ജയപ്രകാശ്, സി സി അശേകന്‍ എന്നിവരെ ആദരിക്കും.

Categories: AWARDS