ആരാച്ചാര്‍ നോവലിന്റെ നാടകാവിഷ്‌കാരം അവതരിപ്പിച്ചു

aaracharയു.കെയിലെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രുതി സ്റ്റുവര്‍ ബ്രിഡ്ജിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കെ ആര്‍ മീരയുടെ ആരാച്ചാര്‍ നോവലിന്റെ നാടകാവിഷ്‌കാരം അവതരിപ്പിച്ചു. ഡോ. ടി. അരുണാണ് നാടകം സംവിധാനം ചെയ്തത്. ഡോ. ടി. അരുണ്‍, ഡോ. ജമീല്‍, ഒ.എന്‍.വി. കുറുപ്പിന്റെ പേരക്കുട്ടി അമൃത ജയകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തിയത്. ശ്രുതി സ്റ്റുവര്‍ ബ്രിഡ്ജ് ടൗണ്‍ ഹാളില്‍ നടത്തിയ വാര്‍ഷികാഘോഷത്തില്‍ വിവിധപരിപാടികളും അരങ്ങേറി.

കെ ആര്‍ മീരയുടെ മാസ്റ്റര്‍ പീസ് നോവലാണ് ആരാച്ചാര്‍. ഇറങ്ങിയ നാള്‍ മുതല്‍ ബെസ്റ്റ്‌സെല്ലറായ ഈ കൃതി കേന്ദ്രകേരള സാഹിത്യഅക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പടെ ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്.

Categories: ART AND CULTURE