DCBOOKS
Malayalam News Literature Website

ബീഹാര്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ആമിര്‍ ഖാന്‍

AMIR

ബീഹാര്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ആമിര്‍ ഖാന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് ആമിര്‍ സംഭാവന നല്‍കിയത്. 25 ലക്ഷം രൂപയുടെ ചെക്ക് കൊറിയറിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു അയച്ചത്.

തന്റെ ആരാധകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ദുരിതവുമായി കഴിയുന്നവരെ ഇതിനുമുന്‍പും പലവട്ടം ആമിര്‍ കൈത്താങ്ങായിട്ടുണ്ട്. അസ്സമിലെയും ഗുജറാത്തിലെയും പ്രളയത്തിലും വന്‍തുക ആമിര്‍ നല്‍കിയിരുന്നു.

Comments are closed.