വിജയത്തിലേയ്ക്കുളള ജീവിതമൂല്യങ്ങള്‍

kalamവൈകാരിക- ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ച കുടുംബങ്ങളാണ് ഏതൊരു ഉത്തമ സമൂഹത്തിന്റെയും അടിത്തറ. രാഷ്ട്രവികസനത്തിന്റെ ഒന്നാമത്തെ വഴിയും അതുതന്നെ. നമ്മുടെ കുടുംബസംസ്‌കാരം കൊണ്ടല്ലാതെ സൈന്യത്തിന്റെ സമ്പത്തും കൊണ്ട് ഒരു രാജ്യത്തിനും അസ്തിത്വമുണ്ടാകില്ല. സ്വന്തം മന: സംസ്‌കാരത്തെ പാകപ്പെടുത്തുന്നതിലൂടെ മാത്രമേ ഒരു പൗരന് നല്ല കുടുംബജീവിതം കെട്ടിപ്പെടുക്കാന്‍ സാധിക്കുകയുള്ളൂ. ജീവിതമുല്യങ്ങളില്‍ അടിയുറച്ച വ്യക്തികള്‍, ആ വ്യക്തികള്‍ ചേരുന്ന കുടുംബങ്ങള്‍, ആ കുടുംബങ്ങള്‍ ചേര്‍ന്നൊരുക്കുന്ന രാഷ്ട്രം ഈ ആശയം പങ്കുവയ്ക്കുന്ന പുസ്തകമാണ് വിജയത്തിലേയ്ക്കുളള ജീവിതമൂല്യങ്ങള്‍.

ഭാരതത്തിന്റെ മൂല്യങ്ങളെ ആധുനിക ജീവിത പരിസരത്തിലേക്ക് ആവാഹിക്കാനും അതിലൂടെ പുതിയ കാലത്തേക്കുള്ള ഭാരതീയ പൗരനെ വാര്‍ത്തെടുക്കാനുമുള്ള പരിശ്രമമാണ് പുസ്തകത്തില്‍ നടത്തിയിരിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രായോഗിക വഴികളാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്.

VIJAYATHILEKKULLA-JEEVITHAMOOLYANGALപരിണാമം, ‘വ്യക്തി, കുടുംബം, രാഷ്ട്രം’ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് പുസ്തകം തിരിച്ചിരിക്കുന്നത്. ഭാരതീയ സംസ്‌കാരത്തിന്റെ ബലതന്ത്രം, പരിണാമം, ഏകത എന്ന ആശയം എന്നിവയാണ് പരിണാമം എന്ന ആദ്യ ഭാഗത്തിലുളളത്. ആരോഗ്യമുള്ള വ്യക്തികളുടെ സൃഷ്ടി, മനോഹരമായ വീട്, അതിന്റെ പിറവി, മഹത്തായ രാഷ്ട്രം, അതിന്റെ പിറവി എന്നീ ലേഖനങ്ങളാണ് ‘വ്യക്തി, കുടുംബം, രാഷ്ട്രം’ എന്ന രണ്ടാം ഭാഗത്തില്‍ സമാഹരിച്ചിരിക്കുന്നത്.

അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമും ജൈന ഗുരു ആചാര്യ മഹാപ്രജ്ഞയും ചേര്‍ന്ന് എഴുതിയ ദി ഫാമിലി ആന്റ് നേഷന്‍ എന്ന പുസ്തകത്തിന്റെ വിവര്‍ത്തമാണ് വിജയത്തിലേയ്ക്കുളള ജീവിതമൂല്യങ്ങള്‍. എ.പി കുഞ്ഞാമുവാണ് പുസ്തകത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്. 2010ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഏഴാമത് പതിപ്പാണ് ഇപ്പോള്‍ പുസ്തകശാലകളില്‍ ഉള്ളത്.

Categories: Editors' Picks, LITERATURE

Related Articles