DCBOOKS
Malayalam News Literature Website

ജീവിത വിജയത്തിലേയ്‌ക്കൊരു താക്കോല്‍

ജീവിത വിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും
തൊഴിലന്വേഷണ രംഗത്ത് കൊടിയ കിടമത്സരം നിറഞ്ഞുനില്‍ക്കുന്ന നാടാണ് നമ്മുടേത്. ഉയര്‍ന്ന പരീക്ഷാ യോഗ്യതയും കറതീര്‍ന്ന സാമര്‍ത്ഥ്യങ്ങളും കൈവശമുള്ളവര്‍ക്കുപോലും വേണ്ടത്ര ആത്മവിശ്വാസമില്ലാത്ത നില നമ്മുടെ നാട്ടില്‍ സാധാരണമാണ്. എന്നാല്‍ ഇവര്‍ക്കിടയില്‍ നിന്നു തന്നെ ജീവിതത്തില്‍ വന്‍ വിജയം വരിക്കുന്നവരടെ കഥകളും ഉയര്‍ന്നു കേള്‍ക്കാറുണ്ട്.

ജീവിത വിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും ശേഖരിച്ച് വായനയ്ക്ക് ഇണങ്ങുന്ന തരത്തില്‍ പാകപ്പെടുത്തിയുണ്ടാക്കിയ കുറിപ്പുകളുടെ സമാഹാരമാണ് ‘വിജയത്തിലേക്കൊരു താക്കോല്‍. പ്രമുഖ കരിയര്‍ വിദഗ്ദ്ധനായ ബി എസ് വാര്യര്‍ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തില്‍ വായനക്കാരെ ആവേശം കൊള്ളിക്കുകയും ഉന്മേഷഭരിതരാക്കുകയും ചെയ്യുന്ന സംഭവകഥകളും കല്പിത കഥകളും സന്ദര്‍ഭത്തിനനുസരിച്ച് പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

വിസ്മയകരമായ വിജയം കൈവരിച്ച മഹാമനസുകളുടെ ചിന്താരീതിയും സമീപനവും പ്രവര്‍ത്തനശൈലികളും മനസ്സിലാക്കാനും അവരുടെ വിലയേറിയ വാക്കുകള്‍ ഗ്രഹിക്കാനും ‘വിജയത്തിലേക്കൊരു താക്കോല്‍ ‘ സഹായിക്കുന്നു. അതുവഴി വിജയത്തിലേയ്ക്ക് നമ്മെ നയിക്കുന്ന പുസ്തകം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിശ്ചയമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

ബി എസ് വാര്യരുടെ തന്നെ വിജയത്തിന്റെ പടവുകള്‍, ഉള്‍ക്കാഴ്ച വിജയത്തിന്, ജീവിതവിജയവും ആത്മവിശ്വാസവും എന്നീ പുസ്തകങ്ങളുടെ തുടര്‍ച്ചയാണ് ‘വിജയത്തിലേക്കൊരു താക്കോല്‍. ഡിസി ബുക്‌സ് ലൈഫ് ഇംപ്രിന്റില്‍ 2012ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി.

 

Comments are closed.