DCBOOKS
Malayalam News Literature Website

കുട്ടികളുടെ പ്രിയപ്പെട്ട കഥാപുസ്തകം ‘നെയ്പ്പായസം’

 

സുമംഗല എന്ന തൂലികാനാമത്തിലൂടെ പ്രശസ്തയായ എഴുത്തുകാരി ലീല നമ്പൂതിരിപ്പാട് കുട്ടികള്‍ക്കായി എഴുതിയ പ്രശശ്തമായ കഥാസമാഹാരമാണ് നെയ്പ്പായസം. പഴയതും പുതിയതും, നെയ്പ്പായസം, പ്രതികാരം, പൂമ്പട്ടും കരിങ്കലും, പൂക്കളുടെ മറവില്‍ തുടങ്ങിയ അഞ്ച് നീണ്ടകഥകളുടെ സമാഹാരമാണ് നെയ്പ്പായസം. 1979ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. അന്നുമുതല്‍ തലമുറകളായി വായിച്ചുവരുന്ന ഈ കൃതി കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

 മലയാളത്തിന്റെ പ്രിയപ്പെട്ട കുട്ടിക്കഥയെഴുത്തുകാരിയാണ്‌ സുമംഗല. 1934ല്‍ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായി പാലക്കാട്ട് ജനിച്ചു. ഒരുപാട് കുട്ടിക്കഥകളെഴുതി. പച്ചമലയാളം നിഘണ്ടു തയ്യാറാക്കി. കൃതികള്‍ മലയാളത്തിലേക്ക് തര്‍ജമചെയ്തു.

ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചു. സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.കേന്ദ്രകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

Comments are closed.