കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സത്രീമുന്നേറ്റങ്ങള്‍

keralam-60സ്ത്രീസ്വത്വ രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പു തുടങ്ങുന്നു. ജാതിവ്യവസ്ഥയുടെ ശാനങ്ങള്‍ സ്ത്രീകളുടെ ജീവിതത്തിനു മേല്‍ സൃഷ്ടിച്ച നിയന്ത്രണങ്ങള്‍ അത്രമേല്‍ കടുത്തതായിരുന്നു.. മാറുമറയ്ക്കല്‍-മേല്‍മുണ്ടു സമരങ്ങളില്‍ നിന്നും പൊതുസമരമുഖത്തേയ്ക്കുള്ള സ്ത്രീകളുടെ മുന്നേറ്റം എത്രത്തോളം ചരിത്രപ്രാധാന്യം നേടിയിട്ടുണ്ട് എന്നത് ചിന്തനീയമാണ്. അക്കമ്മ ചെറിയാന്‍, ഗൗരിയമ്മ എന്നിങ്ങനെ വിരലിലെണ്ണാവുന്ന സ്ത്രീസാന്നിധ്യങ്ങളാണ് കേരളത്തിന്റെ ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ ഏതൊരാണിന്റെയും വിജയത്തിനുപിന്നിലുമുള്ള സ്ത്രീയെ സമൂഹത്തിനുമുന്നിലേക്ക് കൊണ്ടുവരുന്ന പുസ്തകമാണ് സി എസ് ചന്ദ്രികയുടെ കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സത്രീമുന്നേറ്റങ്ങള്‍.

അധുനിക ഫെമിനിസത്തിനുമപ്പുറമുള്ള ഒരു കണ്ടെത്തലാണ് ഗ്രന്ഥകാരി നടത്തുന്നത്. സ്ത്രീകള്‍ക്കു മാത്രമായിട്ട് ഒരു ചരിത്ര പുസ്തകമോ എന്ന ചിന്തിച്ചാല്‍ അതിനുത്തരം ഈ പുസ്തകം വായിച്ചു കഴിഞ്ഞാല്‍ കിട്ടും. അറിയപ്പെടാതെ മണ്ണിലമര്‍ന്ന ഒരുകൂട്ടം സ്ത്രീകളെ വായിക്കുമ്പോള്‍ ഇന്നത്തെ സ്ത്രീജീവിതങ്ങള്‍ക്ക് കിട്ടുന്നത് പുതുകാഴ്ചപ്പാടാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളത്തിലെ സ്ത്രീവിമോചന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തതിന്റേയും കേരളത്തില്‍ സ്ത്രീവാദ വ്യവഹാരങ്ങള്‍ sthreeസ്ഥാപിച്ചെടുക്കുന്നതിനായി എഴുത്തിലൂടെ നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരുന്നതിന്റെയും ഭാഗമായിട്ടാണ് സി എസ് ചന്ദ്രിക കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സത്രീമുന്നേറ്റങ്ങള്‍ എഴുതിയിട്ടുള്ളത്.

കേരള സാഹിത്യ സാംസ്‌കാരിക ചരിത്രത്തിലെ വിവിധ മണ്ഡലങ്ങളെ പരിചയപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തക പരമ്പരയിലാണ് കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍ സത്രീമുന്നേറ്റങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ രണ്ടാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. കേരളസംസ്ഥാനം രൂപീകൃതമായിട്ട് അറുപത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാം എവിടെ എത്തി നില്‍ക്കുന്നു എന്ന അന്വേഷണമാണ് കേരളം 60 എന്ന പുസ്തകപരമ്പര.

1967 ജൂലായ് 23ന് തൃശൂര്‍ ജില്ലയില്‍ പെരിങ്ങോട്ടുകരയില്‍ ജനിച്ച ചന്ദ്രിക സസ്യശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടിയിണ്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ കീഴിലുളള അരണാട്ടുകര സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ നാടകത്തില്‍ ഗവേഷണം ചെയ്യുന്നു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെയും സ്ത്രീനാടകവേദിയുടെയും പ്രധാന സംഘാടകയും പ്രവര്‍ത്തകയുമാണ്. ലേഡീസ് കമ്പാര്‍ട്ട്‌മെന്റാണ് ആദ്യ കഥാസമാഹാരം. കെ. സരസ്വതിയമ്മ, എന്റെ പച്ചക്കരിമ്പേ, ഭൂമിയുടെ പതാക തുടങ്ങിയവയാണ് മറ്റു കൃതികള്‍.

Categories: Editors' Picks, LITERATURE