ടിബറ്റിലെ നാടോടിക്കഥ

TIപണ്ടു പണ്ട്, എന്നുവെച്ചാല്‍ നൂറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവ കഥപറയാം..!

അന്ന് മുനുഷ്യര്‍ക്കും മറ്റു ജീവികള്‍ക്കും സംസാരിക്കാനും മനസ്സു പങ്കുവെക്കുവാനും സാധിക്കുമായിരുന്നു. അക്കാലത്ത് വളരെ ശക്തനായ ഒരു രാജാവുണ്ടായിരുന്നു. മനുഷ്യന്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രജകള്‍. മൃഗങ്ങളെയും അദ്ദേഹം തന്നെയായിരുന്നു ഭരിച്ചിരുന്നത്. തന്റെ കൊട്ടാരത്തിനു ചുറ്റുമുള്ള പട്ടണങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കുമെല്ലാം പുറത്തുള്ള വനങ്ങളില്‍ ജീവിച്ചിരുന്ന പക്ഷിമൃഗ്ഗാദികളെല്ലാം രാജാവിന്റെ ആജ്ഞകള്‍ ശിരസ്സാവഹിച്ച് നല്ല പ്രജകളായി ജീവിച്ചിരുന്നു. ആ ഭരണത്തിന്‍ കീഴില്‍ എല്ലാവരും സന്തുഷ്ടരായിരുന്നു- ഒരാള്‍ ഒഴികെ…

ആരാണ് ആയാള്‍.. ?അയാളുടെ വിഷമത്തിന് കാരണമെന്ത്…? അറിയാന്‍ ആഗ്രമുള്ള കൗതുകമുണര്‍ത്തുന്ന കഥകളാണ് നാടോടിക്കഥകള്‍. DHONGSHUനമ്മുടെ കൊച്ചുകേരളത്തില്‍ മത്രമല്ല ലോകത്തെമ്പാടുമുള്ള പ്രദേശങ്ങളില്‍ അവരുടേതായ നാട്ടുഭാഷയില്‍ പ്രചരിച്ചിരുന്നു ഇത്തരം കഥകള്‍. മൃഗങ്ങളും രാജകുമാരിമാരും, മണ്ടനായ ആണ്‍കുട്ടിയും മടിച്ചിയായ പെണ്‍കുട്ടിയും എല്ലാം ഇതിലെ കഥാപാത്രങ്ങാണ്. വിശ്വസാഹിത്യമാലിലെ ഇത്തരം നാടാടിക്കഥകളെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്ന മാമ്പഴം ടിബറ്റിലെ നാടോടിക്കഥകളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് ദോങ്ഷുവിന്റെ സ്വപ്‌നം.

ടിബറ്റന്‍ സാഹിത്യത്തെക്കുറിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന കഥാസമാഹാരമാണ് ദോങ്ഷുവിന്റെ സ്വപ്‌നം. ബുദ്ധിമാനായ വാവലും ബുദ്ധിമാനായ രാജാവും, ഒരു കടുവയുടെ കഥ, മുയലുകള്‍ മുച്ചുണ്ടന്‍മാരായതെങ്ങനെ തുടങ്ങി മുപ്പതോളം കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

ഈ അവധിക്കാലത്ത് കഥകളുടെ കൂട്ടുതേടിപ്പറക്കാന്‍ മാമ്പഴം ഇതുപോലെ മിക്ക രാജ്യങ്ങളിലെയും നാടോടിക്കഥകള്‍ കൊച്ചുകൂട്ടുകാര്‍ക്കായി കരുതിവച്ചിട്ടുണ്ട്. അവയുടെ കോപ്പി ഇന്നുതന്നെ ഉറപ്പാക്കുമല്ലോ..അല്ലേ..?

Categories: Editors' Picks