വാസ്തു ഒരു കൈ പുസ്തകം

കയറിക്കിടക്കാന്‍ ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ആറ്റു നോറ്റിരുന്നാണ് പലരും വീടു നിര്‍മ്മിക്കുന്നത്. വീടുപണിത് പാലുകാച്ചും പൂര്‍ത്തിയാക്കുമ്പോഴാണ് ഒരു ചോദ്യം ‘വാസ്തു’ നോക്കിയിട്ടല്ലേ വീട് പണിതത്…?. വിശ്വാസമില്ലെന്ന് പറഞ്ഞൊഴിയുമ്പോള്‍ വാസ്തു നോക്കാതെ വീടു പണിതവരുടെ ദുരന്തങ്ങളുടെ കഥയും പറയും. അതോടെ ഏതൊരാളും മനസ്സിലോര്‍ക്കും വാസ്തു നേക്കേണ്ടതായിരന്നു…!

ഇപ്പോള്‍ ഒട്ടുമിക്ക ആളുകളെങ്കിലും വാസ്തുശാസ്ത്രം നോക്കിയേ ഭവനം നിര്‍മ്മിക്കാറുള്ളു. മാത്രമല്ല വാസ്തുനോക്കാതെ പണിത വീടുകള്‍ പുനഃനിര്‍മ്മിക്കുന്നവരുമുണ്ട്. ഗൃഹനിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ മൂലം പ്രകൃതിയില്‍ നിന്നും പുറപ്പെടുന്ന വിനാശകരമായ കമ്പനങ്ങളെ ചെറുക്കുന്നതിന് വസ്തുശാസ്ത്രപ്രകാരം കെട്ടിടം പണികഴിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ വാസ്തുവിനെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതാതിനാല്‍ ഇത് പാലിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തമായ അറിവ് നല്‍കാന്‍ സാധിക്കുന്ന പുസ്തകമാണ് (A Handbook of vasthu)’വാസ്തു ഒരു കൈ പുസ്തകം‘. 2005ല്‍ ഡിസി ബുക്‌സ് ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ എട്ടാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

vasthuവാസ്ത്രു ശാസ്ത്രത്തിന്റെ പ്രായോഗിക തലങ്ങള്‍ വ്യക്തമാക്കുന്നതും വായനക്കാരനെ ക്രമാനുഗതമായി വാസ്തുവിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലേയ്ക്കും കൂട്ടികൊണ്ടുപോകുന്ന വാസ്തു ഒരു കൈ പുസ്തകം എഴുതിയിരിക്കുന്നത് ബി നിരഞ്ജന്‍ ബാബുവാണ്. വാസ്തുവിന്റെ സിദ്ധാന്തങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ സൗകര്യപ്പെടുന്ന തരത്തില്‍ ധാരാളം ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍പ്പിടത്തിന്റെ സ്ഥാനവും അസ്തിവാരവും, വീടിന്റെ വിവിധ ഭാഗങ്ങള്‍ , ബഹുനില കെട്ടിടങ്ങള്‍ ഉദ്യാനങ്ങള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് പുസ്തകത്തില്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിന് പുറമേ വാസ്തുവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഉത്തരങ്ങളും കെട്ടിടങ്ങളുടെ പ്ലാനുകളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എം പി സദാശിവനാണ് പുസ്തകത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്.

Categories: ASTROLOGY, LITERATURE

Related Articles