24 മണിക്കൂറിനുള്ളില്‍ 5 കോടി വ്യൂസ്: വിസ്മയിപ്പിച്ച് ബാഹുബലി 2 ട്രയിലര്‍

bahubali-2എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത്? ബാഹുബലിയുടെ ആദ്യഭാഗം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ഏറ്റവുമധികം ചോദിച്ച ചോദ്യമിതാണ്. പക്ഷേ അതിനുള്ള ഉത്തരം സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന ഉറപ്പോടെയാണ് സിനിമ അവസാനിച്ചത്. അന്നുമുതലുള്ള കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് എസ് എസ് രാജമൌലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാംഭാഗത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി.

വ്യാഴാഴ്ച പുറത്തിറങ്ങിയ ട്രയിലര്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടത് 5 കോടി ആളുകളാണ്. ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് 2.2 മിനിറ്റ് നീളുന്ന ട്രയിലര്‍. മലയാളം,ഹിന്ദി,തെലുങ്ക് ഭാഷകളില്‍ ട്രയിലര്‍ ലഭ്യമാണ്. എല്ലാ ഭാഷകളിലും കൂടിയാണ് 5 കോടി ആളുകള്‍ ട്രയിലര്‍ കണ്ടത്.

പ്രഭാസിന്റെയും റാണാ ദഗുബതിയുടെയും കിടിലന്‍ സംഘട്ടന രംഗങ്ങളാണ് ട്രയിലറില്‍ ഉള്ളത്. നായിക അനുഷ്‌ക്കഷെട്ടിയും ട്രയിലര്‍ രംഗങ്ങളില്‍ ഉണ്ട്. ഏപ്രില്‍ 28ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Categories: GENERAL, MOVIES