DCBOOKS
Malayalam News Literature Website

കാസര്‍ഗോഡ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

കാസര്‍ഗോഡ് ഉപ്പളയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ദേശീയപാതയില്‍ ഉപ്പള നയാബസാറിന് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജീപ്പ് യാത്രക്കാരാണ് മരിച്ച അഞ്ച് പേരും. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.  ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍ഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോയ ട്രാവലര്‍ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ പാലക്കാടുള്ള ബന്ധുവിന്റെ ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മടങ്ങുകയായിരുന്നു.  മഞ്ചേശ്വരം സ്വദേശിയാണ് മരിച്ചതില്‍ ഒരാള്‍.  ബാക്കിയുള്ളവര്‍ കര്‍ണാടക അതിര്‍ത്തിക്കടുത്തെ തലപ്പാടി, കെ.സി. റോഡ് ഭാഗങ്ങളിലുള്ളവരാണ്. മൃതദേഹങ്ങള്‍ മംഗല്‍പാടിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Comments are closed.