കുചേലവൃത്തം വഞ്ചിപ്പാട്ട്
On 19 Aug, 2013 At 05:53 PM | Categorized As Literature

kuchelavritham.
ഒരിക്കല്‍ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനോട് താന്‍ എഴുതിയ ഏതാനും ശ്ലോകങ്ങള്‍ കേള്‍ക്കണമെന്ന് രാമപുരത്തുവാര്യര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയില്‍ രാജാവ് വാര്യരെയും കൂട്ടി. രാജാവിന്റെ ജലവാഹനത്തിലായിരുന്നു മടക്കയാത്ര. യാത്രക്കിടയില്‍ താനെഴുതിയ ശ്ലോകങ്ങള്‍ വാര്യര്‍ രാജാവിനെ പാടി കേള്‍പ്പിച്ചു. വാര്യര്‍ രാജാവിനെ പാടിക്കേള്‍പ്പിച്ചതാകട്ടെ കുചേലവൃത്തവും. ജലവാഹനത്തിലെ തുഴക്കാര്‍ തുഴയിടുന്ന താളത്തിനൊത്താണത്രേ വാര്യര്‍ ശ്ലോകം പാടിയത്.അങ്ങനെ വഞ്ചിയില്‍ ഇരുന്ന് പാടിയതുകൊണ്ടാണ് അതിന് വഞ്ചിപ്പാട്ട് എന്നു പേരുവീണെതെന്നാണ് കരുതുന്നത്.

ഗ്രന്ഥസമൃദ്ധികൊണ്ടല്ലെങ്കിലും ജനങ്ങളുടെ സാംസ്‌കാരിക ജീവിതവുമായുള്ള ബന്ധം കൊണ്ട് കേരളീയ സാഹിത്യത്തില്‍ തനതായ സ്ഥാനമുള്ളവയാണ് വഞ്ചിപ്പാട്ടുകള്‍ . വഞ്ചിപ്പാട്ട് എന്നു കേള്‍ക്കുമ്പോള്‍ തന്നെ നാം ഓര്‍ക്കുന്നതാകട്ടെ രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടും. കുചേലവൃത്തം പോലെ കവിയുടെ ആത്മാംശം ഇത്രയധികം ഇഴുകിച്ചേര്‍ന്നിട്ടുള്ള കൃതികള്‍ നമ്മുടെ പ്രാചീന- മധ്യകാലസാഹിത്യത്തില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണെന്ന് പറയാന്‍ സാധിക്കും.

ഭാഗവതം ദശമസ്‌കന്ധത്തിലെ കുചേലോപാഖ്യാനത്തെ ആസ്പദിച്ച് രാമപുരത്തുവാര്യര്‍ എഴുതിയ പുസ്തകത്തിന്റെ പുനരാഖ്യാനത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. അതിശ്രേഷ്ഠമായ ഈ കൃതിയുടെ പ്രാചീന ഭാഷാപ്രയോഗങ്ങളുടെ സൂക്ഷ്മാര്‍ത്ഥങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് പ്രൊഫ. ഗോപിക്കുട്ടനാണ് വ്യാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ നാലാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Summary in English:

Fourth impression of Ramapurathu Warrier’s Kuchelavritham 

Once upon a time, when King Marthanda Varma visited Vaikkom temple, Ramapurathu Warrier requested Varma to listen to the verses created by him. Listening his verses, the king took Warrier along with him. On way back, Warrier recited all the verses composed by him and the verses he recited was Kuchelavritham. The verses from the holy Bhagavad Geeta are beautifully versed by Warrier. DC Books has compiled and published the verses of Warrier which is annotated by Professor Gopikuttan. The fourth impression of the book Kuchelavritham is available in stores now.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 6 = 13