ആത്മീയവും പ്രണയവും ദാര്‍ശനിക ചിന്തയും കൂട്ടി ചേര്‍ത്ത ഒരു വിസ്മയം

pouloപീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി .മഞ്ഞു കാറ്റ് എന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ക്കണങ്ങളെ കുളിരണിയിക്കുന്നു, എന്റെ കണ്ണുനീര്‍തുള്ളികള്‍ നദിയിലെ വെള്ളത്തിലേക്ക് ഇറ്റിററ് വീഴുന്നു .എന്റെ മനസ്സിനും കണ്ണിനും എത്താനാവാത്ത ദൂരത്ത് എവിടെയോവച്ച് പീദ്ര നദിയില്‍ ചേരുന്നു. പിന്നീട് മറ്റൊന്നുമായി…അങ്ങനെ കൈകോര്‍ക്കുന്ന നദികള്‍ സമുദ്രഹൃയത്തില്‍ അലിഞ്ഞുചേരുന്നു.. എന്റെ കണ്ണീര്‍ക്കണങ്ങളും അത്രയും ദൂരം ഒഴുകട്ടെ… ഞാന്‍ അവനെയോര്‍ത്തു കണ്ണീര്‍ വാര്‍ത്തെന്ന് എന്റെ പ്രിയന്‍ അറിയാതിരിക്കട്ടെ…..!

പ്രണയാര്‍ദ്രമായ ഈ വരികളുമായി തുടങ്ങുന്ന മനോഹരമായ ഒരു കഥയാണ് പൗലോ കൊയ്‌ലോയുടെ പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി, ആത്മീയവും പ്രണയവും ദാര്‍ശനിക ചിന്തയും കൂട്ടി ചേര്‍ത്ത ഒരു വിസ്മയം. തന്റെ ബാല്യ കാല പ്രണയിതാവിനെ കാത്തിരിക്കുന്ന പിലാര്‍ ജീവിതത്തിന്റെ ഒരു വേളയില്‍ അദ്ദേഹത്തെ കണ്ടു മുട്ടുമ്പോള്‍ അയാള്‍ അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഒരു ആത്മീയ ആചാര്യനായി മാറി കഴിഞ്ഞു. മനസ്സിലെ പ്രണയവുമായി പിന്‍തുടരുന്ന പിലാറിന് പ്രണയിതാവിന്റെ ആത്മീയമായ ഉന്മാവസ്ഥയും പ്രണയത്തിന്റെ തീവ്രതയേയും കുറിച്ചുള്ള പ്രഭാഷണങ്ങളും മനസിലാക്കാന്‍ കഴിയാതെ പോകുന്നു. കുഴഞ്ഞുമറിയുന്ന ചിന്തകളും വികാരങ്ങളും അടക്കിയും പങ്കുവച്ചും അവര്‍ പീദ്രനദിയോരത്തെത്തുന്നു. തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവങ്ങള്‍ക്ക് അവര്‍ സാക്ഷികളാവുന്നു. ഇതാണ് പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി എന്ന നോവലിന്റെ ഇതിവൃത്തം. ആത്മീയതെയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ദൈവത്തിന്റെ സ്‌ത്രൈണ ഭാവത്തെക്കുറിച്ചുമെല്ലാം നല്ല പ്രഭാഷണങ്ങളും ഈ നോവലില്‍ കാണാം.

piedraജീവിതത്തിന്റേയും പ്രണയത്തിന്റേയും എല്ലാ നിഗൂഢതകളേയും പ്രതിഫലിപ്പിക്കുന്ന കാവ്യസുന്ദരമായ ഒരു നോവലാണ് പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി. 1994 ലാണ് പൗലോ കൗയ്‌ലോ ഈ നോവല്‍ എഴുതുന്നത്. ‘By the River Piedra I sat Down and Wept’ എന്നാണ് ഈ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ. പലഭാഷകളിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ട ഈ പുസ്തകം 2011 ലാണ് ഡി സി ബുക്‌സ് പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. പൗലോ കൗയ്‌ലോയുടെ ഒട്ടുമിക്ക കൃതികളുടെയും മലയാള വിവര്‍നം നിര്‍വ്വഹിച്ചിട്ടുള്ള സി കബനിയാണ് ഈ നോവലും വിവര്‍ത്തനം ചെയ്തിട്ടുള്ളത്.  നോവലിന്റെ നാലാമത് പതിപ്പ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

സാഹിത്യ നിരൂപകന്‍ സിവിക് ചന്ദ്രന്റെയും പി. ശ്രീദേവിയുടെയും മകളാണ് സി കബനി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും. ‘പച്ച മറ്റൊരു നിറമല്ല’ എന്ന ലേഖന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Articles