മഹാഭാരതം കഥാപാത്രസൂചിക പുതിയ പതിപ്പില്‍

mahabharathകുന്തീദേവി, ഗാന്ധാരി, തക്ഷന്‍, പാണ്ഡവര്‍, കൗരവവര്‍..ഇവരൊക്കെ ആരാണ്..?

പുതുതലമുറയിലെ ആളുകളോടാണ് ചോദ്യമെങ്കില്‍ അറിയില്ലെന്നാവും ഉത്തരം. അല്ലെങ്കില്‍ ഇവരൊക്കെ ഏത് കാര്‍ട്ടൂണിലുള്ളതാണ് എന്നാവും ചോദ്യം..! ഭാരതത്തിലെ പുരാണേതിഹാസങ്ങളെക്കുറിച്ചുള്ള അറിവൊന്നും ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ക്ക് ഇല്ല എന്നതാണ് വാസ്തവം.

അല്പം പഴയ തലമുറയിലെ ആളുകള്‍ക്ക് നമ്മുടെ പുരാണങ്ങളിലെ അത്യാവശ്യം ചില കഥാപാത്രങ്ങളെയും അവരുമായി ബന്ധപ്പെട്ട കഥയും അറിയാം. എങ്കിലും കഥകളുടെ മഹാസാഗരമായ മഹാഭാരതത്തിലെ ആയിരക്കണക്കിന് കഥകളും കഥാപാത്രങ്ങളും mahabharathamവശമുണ്ടാകില്ല. എന്നാല്‍ കഥകളുടെ സാഗരമായ വ്യാസമഹാഭാരതത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് അധ്യാപകനായിരുന്ന പി വി പൗലോസ് മഹാഭാരതം കഥാപാത്രസൂചിക എന്ന പുസ്തകത്തിലൂടെ.

അനേകായിരം കഥകളും ഉപകഥകളും കൊണ്ട് സമ്പന്നമായ വ്യാസവിരചിതമായ മഹാഭാരതം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ് മലയാളത്തിലേക്ക് പദാനുപദ വിര്‍ത്തനം ചെയ്തത്. അദ്ദേഹം പരിഭാഷപ്പെടുത്തിയ ഭാഷാഭാരതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കഥാപാത്രപസൂചികയാണ് മഹാഭാരതം കഥാപാത്രസൂചിക.

2008 ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ ബൃഹദ്കൃതിയുടെ നാലാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. മഹാഭാരതത്തിലെ പ്രധാനകഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തുന്ന മികച്ച ഒരു റഫറന്‍സ് ഗ്രന്ഥമായ മഹാഭാരതം കഥാപാത്രസൂചികയില്‍ മഹാഭാരത കഥാസൂചികയും അനുബന്ധമായി നല്‍കിയിരിക്കുന്നു.

Categories: Editors' Picks, LITERATURE