DCBOOKS
Malayalam News Literature Website

ഗറില്ലാ യുദ്ധതന്ത്രം

ആരാധകരും എതിരാളികളും ഒരേപോലെ വായിക്കുന്ന ഐതിഹാസിക വിപ്ലവപോരാളി ചെ ഗുവാര തന്റെ ക്യൂബന്‍ പോരാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച ക്ലാസിക് കൃതിയാണ് Guerrila Warfare. ഇന്നു പലയിടത്തും മാക്‌സിസത്തിന്റെ പേരില്‍ അരങ്ങേറുന്ന വിഘടനവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളല്ല രാഷ്ട്രീയവിപ്ലവത്തിന്റെ ശരിയായ വഴിയെന്ന് ഈ പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഗറില്ലാ യുദ്ധതന്ത്രം. തന്റെ മരണത്തിനു തൊട്ടുമുന്‍മ്പ് ചെ ഗുവാര ചില തിരുത്തലുകള്‍ വരുത്തി നവീകരിച്ച ആധികാരികമായ പതിപ്പിന്റെ മലയാള വിവര്‍ത്തനമാണിത്. 2011 ജാനുവരിയില്‍ ഡി സി ബുക്‌സ് പുറത്തിറക്കിയ ഗറില്ലാ യുദ്ധതന്ത്രത്തിന്റെ നാലാമത് പതിപ്പ് പുറത്തിറങ്ങി. സി പി ജോണ്‍ ആണ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.

‘ഗറില്ലാ യുദ്ധത്തിന്റെ പൊതുതത്ത്വങ്ങള്‍’, ‘ഗറില്ലാസംഘം’, ‘ഗറില്ലാ മുന്നണിയുടെ സംഘടന’, ‘ഗറില്ലാ മുന്നണിയുടെ സംഘടന -2’ തുടങ്ങി നാല് അദ്ധ്യായങ്ങളിലായാണ് ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ വിവരിക്കുന്നത്.

1960-61 കാലഘട്ടങ്ങളിലാണ് ചെ ഗുവാര ഗറില്ലാ യുദ്ധതന്ത്രം എഴുതി പ്രസിദ്ധീകരിക്കുന്നത്. ഈ ഗ്രന്ഥം, അതിന്റെ രൂപവും ഉള്ളടക്കഭാവവും ചെയുടെ ഒതുക്കവും മൂര്‍ച്ചയുമുള്ള ശൈലിയും മൂലം 1960-കളിലെ വിപ്ലവപ്രസ്ഥാനങ്ങളില്‍ മാറ്റൊലിക്കൊണ്ടു. മാത്രവുമല്ല പുതിയൊരു ഗറില്ലായോദ്ധാവിനെ സംബന്ധിച്ച് ചെയുടെ അവതരണവും സാമൂഹ്യ പരിഷ്‌കര്‍ത്താവും സാമൂഹ്യനീതിയുടെ ചാലകശക്തിയും ആകാനുള്ള ആഹ്വാനവും ഇതില്‍ പ്രതിബിംബിച്ചു.

യു എസ് പ്രതിവിപ്ലവ സ്‌കൂളുകളിലും പട്ടാള അക്കാദമികളിലും ഏറെ പഠനവിധേയമായ ഒന്നായി ഈ പുസ്തകം മാറിഎന്നുപറയേണ്ടതില്ലല്ലോ…!

Comments are closed.