ഡി സി പുസ്തകമേളയില്‍ നാലുപുസ്തകങ്ങളുടെ പ്രകാശനം നടക്കും

DC-ibf-AUG111

ഡി സി പുസ്തകമേളയില്‍ ആഗസ്റ്റ് 11ന് വൈകിട്ട് നാലുപുസ്തകങ്ങളുടെ പ്രകാശനം നടക്കും. ജോസ് പനച്ചിപ്പുറത്തിന്റെ ‘ പുലിക്കും വെടിക്കും തമ്മില്‍’, തമ്പി ആന്റണിയുടെ ഭൂതത്താന്‍കുന്ന്, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവര്‍ എഡിറ്റ് ചെയ്ത ‘അതെന്റെ ഹൃദയമായിരുന്നു- മലയാളത്തിന്റെ ഇഷ്ട പ്രണയമൊഴികള്‍‘, ബിപിന്‍ ചന്ദ്രന്‍ തയ്യാറാക്കിയ  ‘ഓര്‍മ്മയുണ്ടോ ഈ മുഖം; മലയാളത്തിലെ പ്രശസ്ത സിനിമാ സംഭാഷണങ്ങള്‍’ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്.

രണ്‍ജിപണിക്കര്‍, ലാല്‍ ജോസ്, ജോസ് പനച്ചിപ്പുറം, ഉണ്ണി ആര്‍, തമ്പി ആന്റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.