ഓര്‍മ്മയുണ്ടോ ഈ മുഖം.? എന്ന ഡയലോഗ് ഇങ്ങനെയായിത്തീരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല; രണ്‍ജി പണിക്കര്‍

renji-panicker

“കമ്മീഷണര്‍” എന്ന സിനിമയുടെ കാലത്തെ രാഷട്രീയത്തിനും കഥാസന്ദര്‍ഭത്തിനും അനുസൃതമായി എഴുതിയ ഡയലോഗ് ഇക്കാലത്ത് ഒരു പുസ്തകത്തിന്റെ തലക്കെട്ടായി മാറുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പ്രശസ്ത നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. മറൈന്‍ഡ്രൈവില്‍ നടക്കുന്ന ഡി സി പുസ്തകോത്സവേേത്താടനുബന്ധിച്ചുള്ള സാംസ്‌കാരികചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. athente

തമ്പി ആന്റണി രചിച്ച നോവല്‍ ‘ഭൂതത്താന്‍ കുന്ന്’,  ജോസ് പനച്ചിപ്പുറത്തിന്റെ കഥാസമാഹാരമായ ‘പുലിക്കും വെടിക്കും തമ്മില്‍’, ആഷിക് അബുവും റിമ കല്ലിങ്കലും സമാഹരിച്ച മലയാളത്തിലെ പ്രണയമൊഴികളുടെ സമാഹാരമായ അതെന്റെ ഹൃദയമായിരുന്നു,  ബിപിന്‍ ചന്ദ്രന്‍ രചിച്ച മലയാളി മറക്കാത്ത സിനിമാ ഡയലോഗുകളുടെ പുസ്തകം ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശിപ്പിച്ചു. ormayudo

രണ്‍ജി പണിക്കര്‍, ജോസ് പനച്ചിപ്പുറം,  ബെന്യാമിന്‍ഉണ്ണി ആര്‍തമ്പി ആന്റണി , ബിപിന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു .

bhoothathan-kunnu