DCBOOKS
Malayalam News Literature Website

ബാപ്പുജിയുടെ ജീവിതകഥ

ബാപ്പുജി നമുക്കെന്നും സജീവവും നിര്‍ഭരവുമായ ചിന്തയാണ്. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ക്കുള്ളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് പുതിയ സമരമുഖം നല്‍കി ഒരു ജനതയെ നയിച്ച മഹാന്‍. ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആകര്‍ഷിക്കും വിധം സത്യവും ധര്‍മ്മവും അഹിംസയുമെല്ലാം അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് അന്നും ഇന്നും എന്നും ലോകത്തിന് മാതൃക.

ദയ, കരുണ, സഹാനുഭൂതി, സത്യസന്ധത, അഹിംസ, ക്ഷമതുടങ്ങിയ മഹത്തായ മാനുഷിക മൂല്യങ്ങള്‍ തന്റെ സേന്ദശമാക്കിയ മഹാത്മാവാണ് ഗാന്ധിജി. മുതിര്‍ന്നവര്‍ക്കുമാത്രമല്ല കൊച്ചുകൂട്ടുകാര്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനാണ്. അവരുടെ പ്രിയപ്പെട്ട ബാപ്പുജിയാണദ്ദേഹം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറഞ്ഞ ബാപ്പുജിയുടെ ജീവിതകഥയിലെ ഒരുപിടി മുഹൂര്‍ത്തങ്ങളെ കുട്ടികള്‍ക്ക് കഥകളായി പറഞ്ഞുകൊടുക്കുകയാണ് ബാപ്പുജി കഥകള്‍ എന്ന പുസ്തകത്തിലൂടെ ഉല്ലല ബാബു.

വര്‍ണ്ണവിവേചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പടപൊരുതിയ ഗാന്ധിയെക്കുറിച്ചുള്ള കഥകള്‍ പഠിച്ചുതുടങ്ങുന്ന കൊച്ചുകൂട്ടുകാര്‍ക്കായി തയ്യാറാക്കിയ പുസ്തകമാണ് ബാപ്പുജി കഥകള്‍. ബാപ്പുജിയും മനുവും, ഗാന്ധിജിയുടെ ജീവിതം, പാമ്പുകള്‍, പാല്‍ പുകവലി, മിതഭാഷി തുടങ്ങി ഗാന്ധിയുടെ സ്വഭാവസവിശേഷതകളെ തുറന്നുകാട്ടുന്ന ചെറിയ കുറിപ്പുകളും അനുഭവകഥകളുമാണ് പുസതകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പസ്തകത്തില്‍ എന്‍ ടി രാജീവ് വരച്ച ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments are closed.