ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ മൂന്നു കവിതാസമാഹാരങ്ങള്‍ പ്രകാശിപ്പിക്കുന്നു

dc-fair-july-31

കൊച്ചി മറന്‍ൈ ഡ്രൈവില്‍ നടന്നുവരുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ 31 ന് വൈകിട്ട് 5.30 ന് മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സിറും കവിയുമായ കെ. ജയകുമാര്‍ എഴുതിയ ‘നില്പുമരങ്ങള്‍’, കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഉപ്പ’, സെബാസ്റ്റ്യന്‍ എഴുതിയ ‘അറ്റുപോകാത്തവര്‍’ എന്നീ കവിതാപുസ്തകങ്ങള്‍ പ്രകാശിപ്പിക്കും. കെ. ജയകുമാര്‍, മ്യൂസ് മേരി ജോര്‍ജ്,സെബാസ്റ്റ്യന്‍, എന്നിവര്‍ പങ്കെടുക്കും.

ജൂലൈ 30 ന് ആരംഭിച്ച പുസ്തകമേളയില്‍ എല്ലാ ദിവസവും വൈകിട്ട് സാംസ്‌കാരികോത്സവവും പുസ്തകപ്രകാശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ 17 ദിവസം നീളുന്ന പുസ്തകമേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 350 ലേറെ പ്രസാധകരുടെ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്.