എങ്ങനെ പഠിക്കണം, പരീക്ഷ എഴുതണം,?

ആഘോഷത്തിന്റെയും ഉത്സവങ്ങളുടെയും നാളുകളാണ് വാരാന്‍പോകുന്നത്. എന്നാല്‍ അതിനപ്പുറം കുട്ടികളെ കാത്തിരുക്കുന്നത് പരീക്ഷക്കാലമാണ്. എസ്എസ്എല്‍സി പരീക്ഷയും ഹയര്‍സെക്കന്ററി പരീക്ഷയും ഒക്കെ വളരെപ്പെട്ടന്നിങ്ങെത്തും. അതിന് ഇപ്പോഴേ പഠിച്ചു തുടങ്ങേണ്ടതുണ്ട്. എവിടെയും മത്സരങ്ങള്‍ നിറഞ്ഞ വര്‍ത്തമാനകാല സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഉയര്‍ന്ന വിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കണമെങ്കില്‍ ഉയര്‍ന്ന മാര്‍ക്കും ഗ്രയ്ഡും വാങ്ങണം. ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനനടപടിയില്‍ ഉയര്‍ന്ന മാര്‍ക്കുതന്നെയാണ് മാനദണ്ഡം.

ആന്‍ഡ്രോയിഡ് ഫോണുകളിലെക്കും കമ്പ്യൂട്ടര്‍ ഗയിമുകളിലേക്കും ശ്രദ്ധകേന്ദ്രീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷകളെ അത്രകാര്യമായി കാണുന്നില്ല. പരീക്ഷത്തലേന്ന് മാത്രമാണ് അവര്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. സമയത്ത് പഠിച്ചുതീര്‍ക്കാനാവാതെ പരവേശംപിടിക്കുകയും ,ടെന്‍ഷനടിക്കുകയും ചെയ്യുന്ന കുട്ടികളിലധികവും പരാജയപ്പെടുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കി കുട്ടികളെ പരീക്ഷയ്ക്ക് കുറച്ച് മാസങ്ങള്‍ക്കുമുമ്പുതന്നെ തയ്യാറെടുപ്പിക്കേണ്ടതുണ്ട്. എല്ലാ പാഠങ്ങളും കൃത്യമായി മനസ്സിലാക്കാനും മനഃപാഠമാക്കാനും ഇത് സഹായിക്കും. എന്നാല്‍ വാരിവലിച്ചുള്ള പഠനം ഗുണം ചെയ്യില്ല. അടുക്കും ചിട്ടയോടും കൂടിയുള്ള പഠനമാണ് എപ്പോഴും ഗുണംചെയ്യന്നത്.

engane-padikanamഅടുക്കും ചിട്ടയോടുമുള്ള പഠനം എങ്ങനെയാണ്, അതിനുള്ള തയ്യാറെടുപ്പ് എങ്ങനെയാണ്, എങ്ങനെ നന്നായി പരീക്ഷ എഴുതാം എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് ഡോ. പി എം മാത്യുവെല്ലൂര്‍ രചിച്ച എങ്ങനെ പഠിക്കണം, പരീക്ഷ എഴുതണം എന്ന പുസ്തകം. പഠിക്കുന്ന ആശയങ്ങള്‍ വേഗം ഗ്രഹിക്കാനും, ഓര്‍മ്മയില്‍ അടുക്കി സൂക്ഷിക്കാനും നിശ്ചിത സമയത്തിനുള്ളില്‍ ഉത്തരക്കടലാസില്‍ ആവശ്യാനുസരണം എഴുതാനുമുള്ള ചില പൊടിക്കൈകളാണ് എങ്ങനെ പഠിക്കണം, പരീക്ഷ എഴുതണം എന്ന പുസ്തകത്തിന്റെ കാതല്‍. കൂടാതെ മരിച്ചുപോയവരുമായി സംസാരിക്കാം, സില്‍വാ മനോനിയന്ത്രണ രീതി എന്നിവയും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

ശാസ്ത്രീയമായ രീതിയില്‍തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകത്തിലെ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാക്കിയാല്‍ കഴിവും പരിശ്രമവുമനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാനാകും. ഒപ്പം ജീവിത വിജയത്തിനുള്ള ആത്മവിശ്വാസവും സ്വന്തമാക്കാം. വിദ്യാര്‍ത്ഥികളുടെ ബൈബിളായ എങ്ങനെ പഠിക്കണം, പരീക്ഷ എഴുതണം എന്ന പുസ്തകം രക്ഷിതാക്കള്‍ക്കും പ്രയോജനപ്പെടുന്നരീതിയിലാണ് തയ്യാറാക്കിയിക്കുന്നത്. 1975ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് ഇന്നും പ്രസക്തിയേറെയാണ്. ഡി സി ലൈഫ്ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇരുപത്തിനാലാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

Categories: LITERATURE
Tags: featured