DCBOOKS
Malayalam News Literature Website

20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണം ഡോ. ജെ.ദേവിക നിര്‍വ്വഹിക്കും

ഡി.സി ബുക്സ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണം പ്രശസ്ത എഴുത്തുകാരിയും ചരിത്രപണ്ഡിതയുമായ ഡോ. ജെ.ദേവിക നിര്‍വ്വഹിക്കും. ദുരന്താനന്തരകാലവും ചിന്തയുടെ അടിസ്ഥാനപ്രമാണങ്ങളും-2018 ഓഗസ്റ്റിലെ കേരളത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ എന്ന വിഷയത്തിലാണ് പ്രഭാഷണം. ഒക്ടോബര്‍ 30-ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ സേതു, എം.മുകുന്ദന്‍, സാറാ ജോസഫ്, വി.കെ.ശ്രീരാമന്‍, ബെന്യാമിന്‍, സിസ്റ്റര്‍ ജെസ്മി, ദീപാനിശാന്ത്, സംഗീത ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

Comments are closed.