Archive

Back to homepage
Editors' Picks

പുതുവർഷത്തിൽ ഡി സി ബുക്സിന് പുതിയമുഖം

ഒരു പ്രസ്ഥാനത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നതാണ് ലോഗോ.തങ്ങളുടെ സേവനത്തെകുറിച്ച് ലോകത്തെ അറിയിക്കാനുള്ള കൃത്യമായ വിവരണത്തോടു കൂടിയ ഒരു ഗ്രാഫിക് ചിത്രീകരണമാണ് എല്ലാ സംഘടനകളുടെയും ലോഗോ. പുസ്തക പ്രസാധക രംഗത്തെ കുലപതികളായ ഡിസി ബുക്സ് പുതുവർഷത്തിൽ പുതിയ ലോഗോ അവതരിപ്പിക്കുന്നു.

LATEST EVENTS

മഞ്ചേരിയിൽ പുതുവർഷാഘോഷത്തിന് മാറ്റുകൂട്ടി ജനുവരി ഒന്നുമുതൽ ഡി സി ബുക്സ് മെഗാ ബുക്ക് ഫെയർ

  പുതുവർഷപ്പുലരിയെ പുസ്തകങ്ങൾ കൊണ്ട് സ്വാഗതം ചെയ്ത് മഞ്ചേരി നിവാസികൾ . 2017 ജനുവരി ഒന്നിന് ഡി സി ബുക്‌സ് മഞ്ചേരിയിൽ മെഗാപുസ്തകമേളയ്ക്ക് തുടക്കം കുറിക്കുന്നു. മഞ്ചേരി നിവാസികളുടെ പുതുവർഷാഘോഷത്തിന് മാറ്റുകൂട്ടി ജനുവരി 1 മുതൽ 20 വരെയാണ് ഡി സി

Editors' Picks LITERATURE

2016 ലെ മികച്ച ജീവചരിത്രഗന്ഥങ്ങള്‍

താഹ മടായിയുടെ അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും, കൃഷ്ണമൂര്‍ത്തി തയ്യാറാക്കിയ ചിട്ടസ്വരങ്ങള്‍, ജോണ്‍ നാതന്റെ മിഷിമ, റോബര്‍ട്ട് സര്‍വ്വീസ് രചിച്ച ട്രോസ്‌കി എന്നീ പുസ്തകങ്ങളാണ് 2016ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ജീവചരിത്ര ഗ്രന്ഥങ്ങള്‍. കഥ നോവല്‍ കവിത എന്നീ

Editors' Picks NOVELS

പ്രമേയസ്വീകരണത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രതിസാന്ദ്രതയുടെ ആദ്യ പതിപ്പ്

”പെട്ടെന്നു തോന്നിയൊരു വികാരത്തിനാണ് മെഹറുന്നീസയും ഷേഫാലിയും പൂമരത്തെ ആശ്ലേഷിച്ചതും… യാദൃശ്ഛികമായി അതു കാമറയിൽ പകർത്താനിടയായ ഒമാർ റാഷിദെന്ന ന്യൂസ് ഫോട്ടോഗ്രഫറോട് തങ്ങൾ നിർവഹിച്ചതൊരു ദത്തെടുക്കലാണെന്നു പ്രഖ്യാപിച്ചതും. പക്ഷേ, പെട്ടെന്നുദിച്ച വികാരം അതേ വേഗത്തിൽ കാറ്റിലോ വെയിലിലോ അലിഞ്ഞില്ലാതെയായില്ല. ഇരുവരും ആ മരത്തെ

COOKERY Editors' Picks LITERATURE

രൂചിയൂറും വിഭവങ്ങളെ പരിചയപ്പെടുത്തിയ പുസ്തകങ്ങള്‍

വേഗതയുടെ ലോകത്ത് ആഹാരം കഴിക്കല്‍ മാത്രമല്ല, പാചകം ചെയ്യലും അതിവേഗമുള്ളതായി മാറിയേപറ്റൂ. പലപ്പോഴും അതിനു കഴിയാത്തതിനാല്‍ ഭക്ഷണം പുറത്തുനിന്നാകാം എന്ന തീരുമാനത്തിലേക്ക് കുടുംബങ്ങള്‍ എത്തിച്ചേരുന്നു. അമിതമായ ഹോട്ടല്‍ ഭക്ഷണം വായൂക്ഷോഭം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും എന്നറിഞ്ഞുകൊണ്ടുതന്നെ ആ വഴിയേ

Editors' Picks LATEST NEWS

എം ടി ക്കു വേണ്ടി മരിക്കാനും തയ്യാറാണ് എഴുത്തുകാരെന്ന് പ്രഭാവർമ്മ.

എഴുത്തുകാർ എം ടി ക്കു വേണ്ടി മരിക്കാനും തയ്യാറാണെന്ന് കവി പ്രഭാവർമ്മ. എംടി വാസുദേവൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഷേധറാലി ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംടി യോട് വായടയ്ക്കാൻ പറഞ്ഞതിനപ്പുറം വിഷയം വളരുകയാണ്. എംടിയുടെ വെബ്സൈറ്റ്

TODAY

തുഞ്ചന്‍ ദിനം

മലയാള ഭാഷയുടെ പിതാവ് എന്ന വിശേഷണത്തിനര്‍ഹനായ തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിലനിര്‍ത്താനായി ആഘോഷിക്കുന്ന ദിനമാണ് തുഞ്ചന്‍ ദിനം. എല്ലാര്‍ഷവും ഡിസംബര്‍ 31നാണ് ഈ ദിനം ആഘോഷിക്കുന്നത്. തുഞ്ചന്‍പറമ്പിലെ തുഞ്ചന്‍സ്മാരകത്തില്‍ വിപുലമായ പരിപാടികളാണ് ഈ ദിവസംകൊണ്ടാടുന്നത്. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ്

LATEST NEWS

എം.ടി വാസുദേവൻ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കശ്‌മീരി ചീറ്റ എന്ന പേരിലുളള ഗ്രൂപ്പാണ് എം.ടിയുടെ സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് വിവരം. ഇവർ പാകിസ്ഥാൻ സൈബർ അറ്റാക്കേഴ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കർമാരുടെ ഗ്രൂപ്പ് ആണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം

Editors' Picks LITERATURE

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ തിക്തമായ ചില ജീവിതാനുഭവങ്ങളിലൂടെ

തിക്തമായ ചില ജീവിതാനുഭവങ്ങള്‍…. അനുഭവങ്ങള്‍ നല്കിയ നോവും കണ്ണീരും… കണ്ണീരില്‍ നിന്ന് ഊര്‍ജ്ജമാക്കിയ ചില പാഠങ്ങള്‍ നല്കിയ കാഴ്ചപ്പാടുകളും ആശയങ്ങളും…. സൂര്യ കൃഷ്ണമൂർത്തിയുടെ അഭിമുഖം: അനുഭവങ്ങളും ആശയങ്ങളും എന്ന പുസ്തകത്തിന്റെ പ്രമേയങ്ങളാണ് ഇതെല്ലാം. പ്രസംഗങ്ങള്‍, അനുസ്മരണങ്ങള്‍, അഭിമുഖം എന്നിങ്ങനെ മൂന്നുഭാഗങ്ങളായി തിരിച്ച

Editors' Picks LITERATURE

2016ലെ ശ്രദ്ധേയ റഫറന്‍സ് ഗ്രന്ഥങ്ങള്‍

മലയാളത്തിന് ഒരുപിടി മികച്ച പുസ്തകങ്ങള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു 2016. പോയവര്‍ഷത്തെ മികച്ച പുസ്തകങ്ങളുടെ കണക്കെടുത്താല്‍ അതില്‍ റഫറന്‍സ് ഗ്രന്ഥങ്ങളേയും ഉള്‍പ്പെടുത്താതെ വയ്യ. എല്ലാക്കാലത്തും ലേഖനം, നിരൂപണങ്ങള്‍, പഠനം തുടങ്ങിയ മേഖലകളിലെ കൃതികള്‍ക്ക് എന്ന പോലെ റഫറന്‍സ് ഗ്രന്ഥങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. അവയില്‍

Editors' Picks LITERATURE TRANSLATIONS

നൈജീരിയയിലെ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ

നൈജീരിയൻ നോവലിസ്റ്റും കവിയുമായ ഹെലൻ ഹബിലയുടെ Oil on Water എന്ന കൃതിയുടെ മലയാള പരിഭാഷയാണ് എണ്ണപ്പാട. നൈജീരിയൻ സാമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പ്രശസ്ത നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് നന്ദിനി സി മേനോൻ ആണ്.’ഓയിൽ ഓൺ വാട്ടർ

Editors' Picks GENERAL LITERATURE

ലോക ക്ലാസിക് കഥകള്‍ നമ്മുടെ സാഹിത്യാവബോധത്തെ കൂടുതല്‍ ധന്യമാക്കിതീര്‍ക്കും; പെരുമ്പടവം

“നമ്മുടെ നവോത്ഥാനകാലഘട്ടത്തിലെ എഴുത്തുകാരുടെ കഥകള്‍ വായിച്ചാണ് എന്റെ സാഹിത്യ താല്പര്യങ്ങള്‍ രൂപംകൊണ്ടത്. ബഷീറിന്റെയും തകഴിയുടെയും കേശദേവിന്റെയും കാരൂരിന്റെയും പൊന്‍കുന്നംവര്‍ക്കിയുടെയും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയുമൊക്കെ കഥകള്‍ വായിക്കുമ്പോള്‍ ഞാന്‍ ജീവിക്കുന്ന സമൂഹത്തിന്റെയും കാലത്തിന്റെയും വൈചിത്ര്യപൂര്‍ണ്ണമായ യാഥാര്‍ത്ഥ്യങ്ങള്‍ ഞാന്‍ വേര്‍ത്തിരിച്ചറിഞ്ഞു. ആ കഥകള്‍ ജീവിതത്തിന്റെയും കാലത്തിന്റെയും

Editors' Picks LITERATURE

സ്വപ്ന സാക്ഷാത്ക്കാരത്തിന് സഹായിക്കുന്ന പുസ്തകങ്ങള്‍

മത്സരങ്ങള്‍ നിറഞ്ഞ ഈ പുതിയ കാലത്ത് ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാനും മത്സരപരീക്ഷകളില്‍ വിജയം നേടാനും സഹായിക്കുന്ന മികച്ച സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍ 2016 ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ഹരികിഷോര്‍ ഐഎഎസ്, ടിജെജെ, ബിഎസ് വാരിയര്‍, ഗോപി കല്ലായില്‍

GENERAL LATEST NEWS MOVIES

കൊയ്ത്തു നടത്താന്‍ അന്യഭാഷാ ചിത്രങ്ങള്‍

കേരളത്തില്‍ സിനിമാ രംഗത്തുണ്ടായ പ്രതിസന്ധി ചിലരുടെ പിടിവാശി മൂലമാണെന്ന് സംവിധായകന്‍ നാദിര്‍ഷാ. തിയറ്റര്‍ ഉടമകളില്‍ ഭൂരിഭാഗവും പ്രദര്‍ശനം നടത്തണമെന്ന് കരുതുന്നവരാണ്. വിരലിലെണ്ണാവുന്നവരുടെ പിടിവാശിയാണ് മന്ത്രി ഇടപ്പെട്ടിട്ട്‌പോലും പരിഹാരം ഇല്ലാതാക്കിയതെന്ന് നാദിര്‍ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ പിന്‍വലിക്കേണ്ട അവസ്ഥയിലാണ്. സിനിമയുടെ വരുമാനത്തില്‍

LIFESTYLE

കാനഡയിൽ 3800 വര്‍ഷം പഴക്കമുള്ള ഉരുളക്കിഴങ്ങു തോട്ടം കണ്ടെത്തി

വടക്കേ അമേരിക്കയിലെ പുരാതന കർഷകരുടെ കൃഷിയിലുള്ള നൈപുണ്യം വെളിപ്പെടുത്തി കാനഡയില്‍ 3800 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്ന ഉരുളക്കിഴങ്ങു തോട്ടം കണ്ടെത്തി. സൈമണ്‍ ഫ്രൈസര്‍ സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന്‍ ടാന്‍ജ ഹോഫ്മാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് വെള്ളത്തിനടിയില്‍ നിന്ന് തോട്ടം കണ്ടെത്തിയത്.കാനഡയിലെ ബ്രിട്ടീഷ് കൊളംബിയന്‍

Editors' Picks LITERATURE

മനുഷ്യനുമായുള്ള ഉടമ്പടികള്‍

ജലരേഖകള്‍, കഥപോലെ ചിലതുസംഭവിക്കുമ്പോള്‍, ഗാന്ധി-ഒരു അര്‍ത്ഥ നഗ്ന വായന തുടങ്ങിയ ലേഖന സമാഹാരങ്ങള്‍ക്കുശേഷം റേഡിയോ മാംഗോ യുഎഇ കണ്ടന്റ് ഹെഡും എഴുത്തുകാരനുമായ എസ്.ഗോപാലകൃഷ്ണന്‍ എഴുതിയ പുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘മനുഷ്യനുമായുള്ള ഉടമ്പടികള്‍‘ എന്ന പുസ്തകം. രക്തത്തില്‍ അടിഞ്ഞ കേരളം, ദില്ലിയിലെ ഇരുപതാണ്ടുകള്‍

AWARDS GENERAL

ഡി സി സ്മാറ്റ് വിദ്യാര്‍ത്ഥിക്ക് ബെസ്റ്റ് മാനേജര്‍ അവാര്‍ഡ്

ബാംഗഌര്‍ ക്രൈസ്റ്റ് യൂണിവേള്‍സിറ്റിയില്‍ നടന്ന ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് മീറ്റ് അര്‍ത്ഥായുദ്ധ്-2016 ല്‍ മികച്ച മാനേജര്‍ക്കുള്ള അവാര്‍ഡിന് നിര്‍മ്മല്‍ എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. ഡി സി സ്മാറ്റ് വാഗമണ്‍ കമ്പസിലെ എംബിഎ വിദ്യാര്‍ത്ഥിയാണ് നിര്‍മ്മല്‍. എംബിഎ എക്‌സിക്യൂട്ടീവ്, എംബിഎ-ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നീ വിഷയങ്ങള്‍ പഠിക്കുന്ന

Editors' Picks GENERAL

സിവില്‍ നിയമങ്ങളെ എങ്ങനെ മര്‍ദനത്തിന്റെ സാമൂഹിക അജണ്ടകളാക്കാം എന്നാണിപ്പോള്‍ ഫാഷിസം ആലോചിക്കുന്നതെന്ന് കെ.ഇ.എന്‍

സിവില്‍ നിയമങ്ങളെ എങ്ങനെ മര്‍ദനത്തിന്റെ സാമൂഹിക അജണ്ടകളാക്കാം എന്നാണിപ്പോള്‍ ഫാഷിസം ആലോചിക്കുന്നതെന്ന് ഇടതുചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. ഏകീകൃത സിവില്‍നിയമം എന്ന ഇന്ത്യന്‍ ഫാഷിസ്റ്റ് സമീപനം തള്ളി സെക്കുലര്‍ സിവില്‍ നിയമം സംബന്ധിച്ച സംവാദങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധൈഷണിക പ്രതിരോധത്തെയാണ്

Editors' Picks LATEST NEWS

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ നോട്ടു നിരോധനത്തെ കുറിച്ച് അഭിപ്രായം പറയാന്‍ എംടിക്കും സ്വാതന്ത്ര്യമുണ്ടെന്ന് സക്കറിയ

ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ നോട്ടു നിരോധനത്തെ കുറിച്ച് അഭിപ്രായം പറയാന്‍ എംടിക്കും വഴിയില്‍ കൂടി പോകുന്ന ഏതൊരാള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നു എഴുത്തുകാരൻ സക്കറിയ. പറയാൻ പാടില്ലെന്നത് സംഘപരിവാറിന്റെ പൊതുവെയുളള ഫാഷിസ്റ്റ് നിലപാടാണ്. നോട്ട് നിരോധനത്തെക്കുറിച്ച് എംടി പറഞ്ഞത് നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന

TODAY

പാറപ്പുറംത്തിന്റെ ചരമവാര്‍ഷികം

1924 നവംബര്‍ 14നു് മാവേലിക്കരയില്‍ ജനിച്ചു. കെ ഇ മത്തായി എന്നാണ് യഥാര്‍ത്ഥനാമഥേയം. പാറപ്പുറം എന്നുള്ളത് തൂലികാ നാമമാണ്‌. 21 വര്‍ഷത്തോളം പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടറായിരുന്നു. രണ്ടു് തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ടു്. കൂടാതെ

LATEST NEWS

കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ലൈലയെന്ന് ബഹ്‌റിൻ വിദേശ കാര്യമന്ത്രി

രണ്ട് പതിറ്റാണ്ടിലേറെ തന്റെ വീട്ടിൽ ജോലി ചെയ്ത കൊല്ലം സ്വദേശിനിയായ യുവതിയുടെ വീട് സന്ദർശിച്ച് ബഹ്‌റിൻ വിദേശകാര്യമന്ത്രി ഷേഖ് ഖാലിദ് ബിൻ അഹമ്മദ്. മന്ത്രി ഇൻസ്റ്റാഗ്രാമിൽ ഇട്ട ഫോട്ടോയും വാക്കുകളും സോഷ്യൽ മീഡിയ നന്നായി ആഘോഷിക്കുകയാണ്. മന്ത്രിയുടെ വീട്ടിൽ 21 വർഷക്കാലം

Editors' Picks LITERATURE

മത്സരപരീക്ഷകളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈബര്‍ലോയും

എക്കാലത്തും ഉന്നതിയിലെത്താന്‍ ചില പരീക്ഷകള്‍ മറികടന്നേപറ്റു. ഇന്ന് എല്ലാ മേഖലകളിലും മത്സരങ്ങളാണ്. സ്‌കൂള്‍തലംമുതല്‍ ഐഎഎസ് പരീക്ഷയ്ക്കുവരെ മത്സരിച്ചുള്ള പഠനമാണ് വേണ്ടതും. പൊതുവിജ്ഞാനം, കറന്റ് അഫേസ്, കണക്ക്, സയന്‍സ് തുടങ്ങി എല്ലാ വിഷയങ്ങളും മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ അറിഞ്ഞിരിക്കണം. എന്നാല്‍ നവയുഗത്തിലെ പുതിയ ടെക്‌നോളജികളെകുറിച്ച്

GENERAL LATEST NEWS

ബിജെപിയുടെ എംടി വിമര്‍ശനത്തെ തള്ളിക്കളഞ്ഞുകൊണ്ട് എംജിഎസ് രംഗത്ത്

അഭിപ്രായസ്വാതന്ത്രത്തെ ചോദ്യം ചെയ്യാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശമില്ലെന്ന് എംജിഎസ് നാരായണന്‍. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് എം ടി വായുദേവന്‍നായര്‍ നടത്തിയ പരാമാര്‍ശത്തിനെതിരെ ബി ജെ പിക്കാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് എം ടിയെ പിന്തുണച്ച് പ്രശസ്ത ചരിത്രകാരനായ എംജി എസ് രംഗത്തെത്തിയത്. തന്റെ

Editors' Picks LITERATURE TRANSLATIONS

വിശ്വവിഖ്യാത എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ അനുഗ്രഹീത തൂലികയില്‍ നിന്നൊരപൂർവ്വ നോവൽ

ലോകം നമിച്ച എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. ലോകസാഹിത്യത്തിൽ അനുഭവങ്ങളുടെ അടിത്തട്ടിൽ നിന്ന് ഉറവയെടുത്ത ആശയങ്ങളിൽ നിന്നും ജന്മം കൊണ്ട എഴുത്തുകാരൻ. ആശുപത്രിവാസവും , അധോലോകവും , മയക്കുമരുന്നും കൊണ്ടെല്ലാം തുലയാറായ ജന്മത്തിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പ്. ലോകസാഹിത്യത്തിലെ പുത്തൻ പ്രകാശഗോപുരത്തിനു വേണ്ടി കാലം

MOVIES

മകള്‍ കേരി ഫിഷറുടെ മരണത്തിന് തൊട്ട്പിന്നാലെ ഡെബ്ബി റെയ്‌നോള്‍ഡ്‌സും മരണത്തിന് കീഴടങ്ങി

പ്രശസ്ത അമേരിക്കന്‍ നടി ഡെബ്ബി റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു. മകള്‍ കേരി ഫിഷറുടെ മരണത്തിന് തൊട്ട്പിന്നാലെയാണ് ഡെബ്ബിയുടെ മരണം. മകന്‍ ടോഡ് ഫിഷറാണ് മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. 84 കാരിയായ അവര്‍ക്ക് പക്ഷാഘാതം ഉണ്ടായിരുന്നതായും ബുധനാഴ്ച ലോസ്ആഞ്ചലസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അമേരിക്കന്‍ മാധ്യമങ്ങള്‍