DCBOOKS
Malayalam News Literature Website

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ രണ്ട് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഏറ്റുമുട്ടലില്‍ നാല് ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുറ്റ്‌സു ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്ന  വിവരത്തെത്തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നതിനായി സൈന്യത്തിന്റെ തിരച്ചില്‍ പുരോഗമിക്കുകയാണ്.

സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചത് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.പ്രദേശത്തെ കെട്ടിടത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

Comments are closed.