DCBOOKS
Malayalam News Literature Website

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങര്‍ തകര്‍ന്ന് രണ്ട് നാവികര്‍ മരിച്ചു

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീണ് രണ്ട് നാവികര്‍ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാവികസേനയുടെ ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന കേന്ദ്രത്തിലായിരുന്നു അപകടം നടന്നത്. ഹെലികോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതില്‍ പൊട്ടി തകര്‍ന്നുവീഴുകയായിരുന്നു. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലുള്ളവരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Comments are closed.