തലസ്ഥാന നഗരി സിനിമാച്ചൂടിലേക്ക്
On 7 Dec, 2012 At 05:23 AM | Categorized As Movies

Film-Festivalതിരുവനന്തപുരത്തിനു പറയാന്‍ സിനിമാ വിശേഷങ്ങള്‍ മാത്രം. 17ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ ഏഴിന് തിരി തെളിയുമ്പോള്‍ ഇനി ചൂടേറിയ ചര്‍ച്ചകളുടെയും വദപ്രതിവാദങ്ങളുടെയും നാളുകള്‍. 50 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തോളം പ്രതിനിധികള്‍ ഇക്കുറി എത്തുമെന്നാണ് കണക്ക്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകരും സിനിമാ പ്രേമികളും കൂടി എത്തുന്നതോടെ വരാനിരിക്കുന്ന രാപ്പകലുകള്‍ ഉത്സവ സമാനമായി മാറും.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആറാം തീയതി വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉത്ഘാടനം ചെയ്യും.alfred-hitchcoks-the-ring- മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷനാകുന്ന ചടങ്ങിലെ മുഖ്യാതിഥി മോഹന്‍ലാലാണ്. വിഖ്യാത ചലച്ചിത്രകാരന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ ദി റിംഗ് ആണ് ഉത്ഘാടന ചിത്രം. ലണ്ടനില്‍ നിന്നെത്തുന്ന എട്ട് സംഗീതജ്ഞര്‍ നിശാഗന്ധിയില്‍ തത്സമയം പശ്ചാത്തല സംഗീതം നിര്‍വഹിക്കും.
തലസ്ഥാന നഗരിയിലെ പ്രമുഖ തിയേറ്ററുകള്‍ ചലച്ചിത്ര മേളയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു. കൈരളി, ശ്രീ, കലാഭവന്‍, ന്യൂ, ശ്രീപത്മനാഭ, ശ്രീകുമാര്‍, ധന്യ, രമ്യ, അജന്ത, അഞ്ജലി, നിള എന്നിവിടങ്ങളില്‍ എട്ടാം തീയതി മുതല്‍ പതിമൂന്നാം തീയതി വരെ അഞ്ചു പ്രദര്‍ശങ്ങള്‍ വീതം നടക്കും. മേള ആരംഭിക്കുന്ന ഏഴാം തീയതിയും അവസാനിക്കുന്ന പതിനാലാം തീയതിയും ഇവിടങ്ങളിലെ പ്രദര്‍ശനങ്ങള്‍ കുറയും. ഈ തിയേറ്ററുകള്‍ക്കു പുറമേ നിശാഗന്ധിയിലും ദിവസേന രണ്ടു പ്രദര്‍ശനങ്ങള്‍ ഉണ്ടാകും.
മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കാനെത്തുന്നത് 14 ചിത്രങ്ങളാണ്. ദി യൂണിവേഴ്‌സ് ഇന്‍ ലോവര്‍ കേസ് (മെക്‌സിക്കോ), ടുഡേ (സെനഗല്‍), ഐവാന്‍സ് വുമണ്‍ (ചിലി), സ്റ്റാ.നിനാ (ഫിലിപ്പീന്‍സ്), എ ടെര്‍മിനല്‍ ട്രസ്റ്റ് (ജപ്പാന്‍), പ്രെസന്റ് ടെന്‍സ് (തുര്‍ക്കി), യെമ, ദി റെപ്പെന്റന്റ് (രണ്ടും അള്‍ജീരിയ), ദി ലാസ്റ്റ് സ്റ്റെപ്പ് (ഇറാന്‍) എന്നിവയാണ് വിദേശത്തു നിന്നും മത്സര വിഭാഗത്തിലെത്തുന്ന ചിത്രങ്ങള്‍. ഇന്ത്യയില്‍ നിന്ന് നിതിന്‍ കക്കറിന്റെ ഫിലിമിസ്ഥാന്‍, ജോയി മാത്യുവിന്റെ ഷട്ടര്‍, ടി വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ എന്നിവയ്ക്കു ilmsപുറമേ മലയാളി സാങ്കേതിക വിദഗ്ധരായ റസൂല്‍ പൂക്കുട്ടി, രാജീവ് രവി, മധു നീലകണ്ഠന്‍, ബി അജിത്കുമാര്‍, സുനില്‍ ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് കെ എം കമല്‍ സംവിധാനം ചെയ്ത ഐഡി എന്ന ഹിന്ദിച്ചിത്രവും മത്സര വിഭാഗത്തില്‍ എത്തും. ആസ്‌ട്രേല്യന്‍ സംവിധായകന്‍ പോള്‍ കോക്‌സ് ചെയര്‍മാനായ അഞ്ചംഗ ജൂറിയാണ് സുവര്‍ണ ചകോരമടക്കമുള്ള അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. ഗോവിന്ദ് നിഹലാനിയും ജൂറി അംഗമാണ്.
ലോക സിനിമാ വിഭാഗത്തില്‍ വോള്‍ക്കര്‍ ഷോണ്‍ഡ്രോഫ്, കെന്‍ലോക്ക്, ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി, അകി കരിസ്മാക്കി, അബ്ബാസ് കിരസ്റ്റ് താരി, അപ്പിച്ചാറ്റ് പോങ്ങ്, റൗള്‍ റൂയിസ്, താവിയാനി ബ്രദേഴ്‌സ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്തരായ 24 വനിതാ സംവിധായകരുടെ 25 ചിത്രങ്ങള്‍ മേളയുടെ പ്രത്യേകാകര്‍ഷണമായിരിക്കും.
ഹോമേജ് വിഭാഗത്തില്‍ ഫ്രഞ്ച് സംവിധായകന്‍ ക്രിസ് മാര്‍ക്കര്‍, ജപ്പാനീസ് സംവിധായകന്‍ കനേറ്റോ ഷിന്റോ, അശോക് മേത്ത, തിലകന്‍, ജോസ്പ്രകാശ്, ടി ദാമോദരന്‍, സി പി പത്മകുമാര്‍, നവോദയ അപ്പച്ചന്‍, വിന്ധ്യന്‍, ബോംബേ രവി, ടി എ ഷാഹിദ് എന്നിവരുടെ സിനിമകള്‍ iffkപ്രദര്‍ശിപ്പിക്കും.
സല്‍മാന്‍ റുഷ്ദിയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ എന്ന നോവലിനെ ആസ്പദമാക്കി ദീപാ മേത്ത സംവിധാനം ചെയ്ത അതേ പേരിലുള്ള ചിത്രത്തിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനവും മേളയില്‍ നടക്കും. ഇതും മേളയിലെ പ്രിയപ്പെട്ട വിഭവമാകുമെന്നാണ് കരുതപ്പെടുന്നത്.

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 5 = 14