DCBOOKS
Malayalam News Literature Website

ദില്ലിയില്‍ കരോള്‍ ബാഗിലെ ഹോട്ടലില്‍ തീപിടുത്തം; മലയാളിയടക്കം 17 പേര്‍ മരിച്ചു

ദില്ലി: മധ്യ ദില്ലിയിലെ കരോള്‍ ബാഗില്‍ അര്‍പ്പിത് പാലസ് ഹോട്ടലില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ മൂന്ന് മലയാളിയടക്കം 17 പേര്‍ മരിച്ചു. ബന്ധുവിന്റെ വിവാഹത്തിനായി ദില്ലിയിലെത്തിയ എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ നളിനിയമ്മ(86), മക്കളായ വിദ്യാസാഗര്‍(55), ജയശ്രീ(53) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരുടെ പത്ത് ബന്ധുക്കളും ഹോട്ടലില്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തീപിടുത്തത്തില്‍ അറുപതോളം പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്.  പൊള്ളലേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്ന് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചശേഷമാണ്  തീണയ്ക്കാന്‍ സാധിച്ചത്.

പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തം ഉണ്ടായത്. 45 മുറികളുള്ള ഹോട്ടലില്‍ നൂറിലധികം താമസക്കാരുണ്ടായിരുന്നു.  തീപിടുത്തത്തിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

Comments are closed.