DCBOOKS
Malayalam News Literature Website

ജന്മദിനത്തോടനുബന്ധിച്ച് ഉസ്താദ് ബിസ്മില്ലാഖാന് ഗൂഗിള്‍ ഡൂഡിന്റെ ആദരം

ലോകപ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ ഭാരത് രത്‌ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ 102-ാം ജന്മദിനം ഇന്ന്. മുഗള്‍ സംഗീത മായികലോകത്തേക്ക് അനുവാചകനെ നയിച്ചിരുന്ന ഷെഹ്‌നായി വാദകന്‍ വിടപറഞ്ഞിട്ടും അദ്ദേഹം ഉണര്‍ത്തിയ നാദതരംഗങ്ങള്‍ ഇന്നും ഇന്ത്യന്‍ സംഗീത ലോകത്തെ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. മുഗള്‍ സംഗീതവാദനകേന്ദ്രമായ നക്വര്‍ഖാനയിലെ പതിവുവാദകരായിരുന്ന ബിഹാര്‍ ബോജ്പൂരിലെ സംഗീതജ്ഞ കുടുംബത്തില്‍ 1916ലായിരുന്നു ബിസ്മില്ലയുടെ ജനനം. കൊട്ടാരം സംഗീതവിദഗ്ദ്ധരായിരുന്നു അവര്‍. ഷെഹ്നായിവാദനത്തില്‍ ഒന്നാമനായി വളര്‍ന്ന അദ്ദേഹത്തിന്റെ സംഗീതാവതരണം രാജ്യത്തിന്‍ന്റെ സ്വാതന്ത്ര്യപ്രഖ്യാപനചടങ്ങിലും പിന്നീട് ഇന്ത്യയുടെ ആദ്യറിപ്പബഌക്ദിനചടങ്ങിലും നടന്നിരുന്നു. പിന്നീട് സ്വാതന്ത്ര്യദിനചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാല്‍ തൊട്ടുത്ത് ബിസ്മില്ലയുടെ ഷെഹ്ണായി ഒഴിവാക്കാനാവാത്ത ഒരു ചടങ്ങായി കേഴികേട്ടു.

വിമാനത്തിലേറുന്നതിനുള്ള ഭയം മൂലം വിദേശ വേദികള്‍ ഉപേക്ഷിച്ചതിലൂടെയും ബിസ്മില്ലാഖാന്‍ ശ്രദ്ധേയനായി. ആദ്യം മക്കയിലും മദീനയിലും കൊണ്ടുപോകാമെന്ന ഉറപ്പില്‍ 1966ല്‍ എഡിന്‍ബര്‍ഗ് മേളയില്‍ അദ്ദേഹം സംഗീതം അവതരിപ്പിച്ചു. ഭാരത് രത്‌നകൂടാതെ പത്മവിഭൂഷണ്‍,പത്മഭൂഷണ്‍,പത്മശ്രീ എന്നിവയും സംഗീതനാടക അക്കാഡമി അവാര്‍ഡുകളും ലഭിച്ചിരുന്നു. 2006 ഓഗസ്റ്റ് 21ന് 90-ാം വയസില്‍ അദ്ദേഹം ഓര്‍മ്മയായി.

 

Comments are closed.