ഭാഷാപഠനം എളുപ്പത്തിലാക്കാന്‍ 101 ഭാഷാകേളികള്‍

101-bhashakelikal-2

ഭാഷാപഠനം ചില വിദ്യാര്‍ത്ഥികള്‍ക്ക് ബാലികേറാമലയാണ്. പ്രൈമറിതലം മുതല്‍ ഹൈസ്‌കൂള്‍തലം വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷ രസിച്ചു പഠിക്കാനും പഠിച്ചതു പ്രയോഗിക്കാനും ചില കളികളിലൂടെ ആയാല്‍ പഠനം അനായാസമാകുമെന്ന് തീര്‍ച്ച. അത്തരത്തില്‍ ഭാഷയിലെ അക്ഷരങ്ങളും പദങ്ങളും ഉപയോഗിച്ചുളള 101 കളികള്‍ ഉള്‍പ്പെടുത്തിയ പുസ്തകമാണ് ഷാജി മാലിപ്പാറ രചിച്ച 101 ഭാഷാകേളികള്‍

അക്ഷരം പദം വാക്യം, അക്ഷരം വാക്ക് കവിത,. നിമിഷപ്രസംഗം, നീട്ടിനീട്ടിയെഴുത്ത്, പദനിര്‍മ്മാണം, കടങ്കഥാനിര്‍മ്മാണം, കഥാച്ചങ്ങല, വാക്കുതിരയാം, ചില്ല്‌ചേര്‍ക്കാം, എന്നിങ്ങനെ പോകുന്നു 101 ഭാഷാകേളികള്‍ എന്ന പുസ്തകത്തിലെ കളികള്‍. ഭാഷാപഠനത്തിനു മാത്രമല്ല, പഠിപ്പിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും ഉത്തമസഹായി കൂടിയാണ് ഈ പുസ്തകം.

101-bhashakelikalഭാഷയിലെ ആയാസകരമായ വ്യാകരണത്തെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തില്‍. ഇതിനൊരുദാഹരണമാണ് ‘അ’ ചേര്‍ത്തു പറയാം എന്ന കളി. പ്രൈമറി തലം മുതല്‍ ഹൈസ്‌കൂള്‍തലം വരെയുള്ള വിദ്യാര്‍ത്ഥിക്ക് ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള കളികളാണ് ഇതിലുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് പരിശീലനങ്ങള്‍ നല്‍കുന്നവര്‍ക്കും ഈ ഗ്രന്ഥം ഏറെ സഹായകമാണ്.

ഭാഷ ഏതായാലും അതു രസകരമായി വിദ്യാര്‍ത്ഥികളിലെത്തിക്കുവാന്‍ ഈ ഗ്രന്ഥം ഏറെ പ്രയോജനപ്പെടുന്നുണ്ട്. മറ്റുഭാഷകള്‍ പഠിപ്പിക്കുന്നവര്‍ക്കുപോലും ഈ ഗ്രന്ഥത്തിലെ ഭാഷാകളികള്‍ ഉപയോഗിച്ച് അവരുടെ ക്ലാസ്സുകള്‍ രസകരമാക്കാന്‍ കഴിയുമെന്നതിനാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റു പരിശീലകര്‍ക്കും കൈയില്‍ കരുതാവുന്ന ഉത്തമഗ്രന്ഥമാണ് നൂറ്റൊന്നു ഭാഷാകേളികള്‍.

Categories: Editors' Picks, LITERATURE