DCBOOKS
Malayalam News Literature Website

മധുപാലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു-‘ഒരു കുപ്രസിദ്ധ കള്ളന്‍’

നടനും തിരക്കഥാകൃത്തുമായ മധുപാല്‍ സംവിധായകന്റെ വേഷത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരു കുപ്രസിദ്ധ കള്ളന്‍’.ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. പച്ചക്കുതിര മാസികയില്‍ ജീവന്‍ ജോബ് തോമസ് എഴുതിയ ഒരു ഫീച്ചറിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ.

നിഗൂഢമായൊരു മരണവും അതിനെ തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.സിനിമയില്‍ ടോവിനോയുടെ നായികയായെത്തുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ പ്രസിദ്ധയായ നിമിഷ സജയനാണ്.ലിജോ മോള്‍ ജോസ്,നെടുമുടി വേണു, ശരണ്യ പൊന്‍വണ്ണം,ദിലീഷ് പോത്തന്‍,അലന്‍സിയര്‍,സുധീര്‍ കരമന,പശുപതി, സുജിത് ശങ്കര്‍ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍.

ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ഔസേപ്പച്ചനാണ്.2008 ഇല്‍ പുറത്തിറങ്ങിയ തലപ്പാവ്,2012 ഇല്‍ പുറത്തിറങ്ങിയ ഒഴിമുറി എന്നിവയാണ് മധുപാല്‍ സംവിധാനം ചെയ്ത മറ്റുചിത്രങ്ങള്‍.ഒരു കുപ്രസിദ്ധ കള്ളന്‍ ചിത്രീകരണം ആരംഭിച്ചു.

Comments are closed.